'' ലിംഗം വെളിപ്പെടുത്തുന്ന പാര്‍ട്ടികള്‍ കൂടുതല്‍ ജനപ്രിയമായിക്കൊണ്ടിരിക്കുന്നു,യുഎഇയില്‍ മാത്രമല്ല ആഗോളതലത്തിലും ഇത്തരം പാര്‍ട്ടികള്‍ക്ക് പ്രിയമേറിക്കൊണ്ടിരിക്കുകയാണ്,'' ബിഗ് നൈറ്റ് ഈവന്റ്‌സ് ഗ്രൂപ്പിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ ഗൗരി ഛദ്ദ പറഞ്ഞു.
"കുഞ്ഞിന്റെ ലിംഗം വെളിപ്പെടുത്തുന്ന പാര്‍ട്ടികള്‍ക്കായി അഞ്ച് ലക്ഷം ദിര്‍ഹം വരെ ചിലവാക്കുന്ന ആളുകളെ കണ്ടിട്ടുണ്ട്. പാര്‍ട്ടിയുടെ ആഡംബരവും പങ്കെടുക്കുന്ന ആളുകളുടെ എണ്ണവും അനുസരിച്ച് തുകയില്‍ വ്യത്യാസം വരും. കുറഞ്ഞത് രണ്ടരലക്ഷം ദിര്‍ഹത്തിന് മുകളിലാണ് പലരും ഇത്തരം പാര്‍ട്ടികള്‍ക്കായി ചിലവാക്കുന്നത്. ചെറിയ ബജറ്റില്‍ ഇത്തരം പാര്‍ട്ടികള്‍ നടത്താന്‍ ആഗ്രഹിക്കുന്നവരും ഞങ്ങളെ സമീപിക്കാറുണ്ട്. അവരുടെ ആഗ്രഹത്തിന് അനുസരിച്ച് പാര്‍ട്ടി ഒരുക്കിക്കൊടുക്കാറുമുണ്ട്,'' ഗൗരി പറഞ്ഞു.
advertisement
കഴിഞ്ഞയാഴ്ചയാണ് ദുബായിലെ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍മാരായ നോറയും ഖാലിദ് അല്‍ഹെറാനിയും ഒരു ലിംഗ വെളിപ്പെടുത്തൽ പാര്‍ട്ടി നടത്തിയത്. ഡ്രോണ്‍ ഷോ പാര്‍ട്ടിയായിരുന്നു അവർ അതിനായി ഒരുക്കിയത്.
ഇത്തരം പാര്‍ട്ടികൾ നടത്തുന്നത് വ്യാപകമാകുന്നതിന് സോഷ്യല്‍ മീഡിയയും ഒരു കാരണമായിട്ടുണ്ടെന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ ടിഷ് ടാഷിന്റെ സ്ഥാപകയായ നടാഷ ഹാതറല്‍- ഷാവേ പറഞ്ഞു. ജനങ്ങള്‍ തങ്ങളുടെ എല്ലാ നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാന്‍ ആഗ്രഹിക്കുന്നുവെന്ന് നടാഷ പറഞ്ഞു. ജെന്‍ഡര്‍ വെളിപ്പെടുത്തല്‍ പാര്‍ട്ടികള്‍ക്ക് കോവിഡ് മഹാമാരി കാലവും വളമേകി എന്നും നടാഷ കൂട്ടിച്ചേർത്തു.
എന്നാല്‍ ചില പാര്‍ട്ടികള്‍ വലിയ ദുരന്തത്തില്‍ കലാശിക്കാറുണ്ടെന്ന കാര്യവും വിസ്മരിക്കാന്‍ കഴിയില്ല. അതിനുദാഹരണമാണ് കാലിഫോര്‍ണിയയില്‍ 2021ല്‍ നടന്ന ഒരു ലിംഗ വെളിപ്പെടുത്തല്‍ പാര്‍ട്ടി.
കാലിഫോര്‍ണിയയിലെ ദമ്പതികള്‍ നടത്തിയ ഈ പാര്‍ട്ടി ഒരു കാട്ടുതീയ്ക്ക് കാരണമായി. ഈ അപകടത്തിൽ ഏക്കറുകളോളം വരുന്ന വനഭൂമിയാണ് കത്തിനശിച്ചത്. അഞ്ച് വീടുകള്‍ പൂര്‍ണ്ണമായി കത്തിനശിക്കുകയും ഒരു അഗ്നിശമന സേനാംഗം കൊല്ലപ്പെടുകയും ചെയ്തിരുന്നു.
എല്ലാ പാര്‍ട്ടികളും ഇത്തരത്തില്‍ ദുരന്തത്തില്‍ കലാശിക്കണമെന്നില്ല. ലിംഗം വെളിപ്പെടുത്തുന്ന പാര്‍ട്ടികള്‍ സോഷ്യല്‍ മീഡിയയില്‍ എപ്പോഴും വൈറലാകാറുണ്ട്. നിരവധി ബ്രാന്‍ഡുകള്‍ ഇത്തരം പാര്‍ട്ടികള്‍ക്കായി ഇന്‍ഫ്‌ളുവന്‍സര്‍മാരുമായി സഹകരിക്കാനും തയ്യാറാണ്. പാര്‍ട്ടി നടത്തുന്ന ദമ്പതികളുടെ ഇഷ്ടത്തിന് അനുസരിച്ചാണ് പാര്‍ട്ടിയുടെ ചിലവ് തീരുമാനിക്കപ്പെടുന്നത്. വളരെ ലളിതമായ ലിംഗ വെളിപ്പെടുത്തല്‍ പാര്‍ട്ടികള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ആളുകളും കുറവല്ലെന്ന് നടാഷ പറഞ്ഞു.