പാസ്പോർട്ടിൽ ഒറ്റപ്പേര് മാത്രം രേഖപ്പെടുത്തിയ സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിന് ആശ്വാസമാകുന്നതാണ് പുതിയ തീരുമാനം. പാസ്പോർട്ടിൽ അവസാന പേജിൽ പരാമർശിച്ചിരിക്കുന്ന പിതാവിന്റെയോ കുടുംബത്തിന്റെയോ പേര് യുഎഇ വീസ അനുവദിക്കുന്നതിന് സ്വീകാര്യമാണ്.
പാസ്‌പോര്‍ട്ടില്‍ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ ഏതെങ്കില്‍ ഒരിടത്ത് മാത്രമാണ് പേര് രേഖപ്പെടുത്തിയതെങ്കില്‍ യാത്രാനുമതി ലഭിക്കില്ല. ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും രേഖപ്പെടുത്താതെയിരുന്നാലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ചേർക്കാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ലെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ അറിയിച്ചിരുന്നു.
advertisement
Location :
First Published :
November 25, 2022 10:55 AM IST
മലയാളം വാർത്തകൾ/ വാർത്ത/Gulf/
പിതാവിന്റെയോ കുടുംബ പേരോ ഉള്ളവർക്ക് യുഎഇ വിസ; പാസ്പോർട്ടിൽ ഒറ്റപ്പേരുള്ളവർക്ക് ആശ്വാസം
