TRENDING:

മൃതദേഹം നാട്ടിലെത്തിക്കാൻ മാർഗമില്ല, അടുത്ത ബന്ധുക്കളുമില്ല; ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയെ സൗദിയിൽ സംസ്കരിച്ചു

Last Updated:

സ്പോൺസർമാരുടെ കീഴിൽ രണ്ട് വർഷമായി സൗദിയിൽ ജോലി ചെയ്ത് വരികയായിരുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയെ സൗദിയിൽ സംസ്കരിച്ചു. തമിഴ്നാട് കല്ലകുറിച്ചി സേരപ്പട്ടു കീരപള്ളി സ്വദേശി പ്രകാശന്‍റെ (27) മൃതദേഹമാണ് റിയാദ് പ്രവിശ്യയിലെ ലൈല അഫ്ലാജിൽ സംസ്‌കരിച്ചത്. ഇയാൾ അവിവാഹിതനാണ്. സ്പോൺസർമാരുടെ കീഴിൽ രണ്ട് വർഷമായി സൗദിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
News18
News18
advertisement

മാതാപിതാക്കൾ നേരത്തെതന്ന മരച്ചു പോയതിനാൽ ഇയാൾക്ക് നാട്ടിൽ അടുത്ത ബന്ധുക്കളൊന്നുമുണ്ടായിരുന്നില്ല. അതിനാൽ മൃതദേഹം നാട്ടിലെത്തിക്കാൻ മാർഗമില്ലായിരുന്നു. മരണാനന്തര നിയമ നടപടികൾ പൂർത്തിയാക്കാൻ ഉറ്റ ബന്ധുക്കളുടെ സമ്മത പത്രം ആവശ്യമായിരുന്നു.

ഇതോടെ വിഷയം ലൈല അഫ്ലാജ് കെ.എം.സി.സി വെൽഫെയർ വിങ് ഏറ്റെടുക്കുകയായിരുന്നു. ഇതിന്റെ ഭാരവാഹി മുഹമ്മദ്‌ രാജയുടെ ശ്രമഫലമായി പ്രകാശന്റെ നാട്ടിലെ അകന്ന ബന്ധുക്കളെ കണ്ടെത്തി. രേഖകൾ തരപ്പെടുത്തി നിയമനടപടികൾ പൂർത്തിയാക്കുകകയും ചെയ്തു.റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്ങിെൻറ സഹായത്തോടെയാണ് റിയാദ് ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട രേഖകൾ തരപ്പെടുത്തിയത്.

advertisement

  പരേതരായ പച്ചിയ്യപ്പനും പഞ്ചാലിയുമാണ് പ്രകാശന്റെ മാതാപിതാക്കൾ.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
മൃതദേഹം നാട്ടിലെത്തിക്കാൻ മാർഗമില്ല, അടുത്ത ബന്ധുക്കളുമില്ല; ഹൃദയാഘാതം മൂലം മരിച്ച പ്രവാസിയെ സൗദിയിൽ സംസ്കരിച്ചു
Open in App
Home
Video
Impact Shorts
Web Stories