TRENDING:

കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ചർച്ച നടത്തി

Last Updated:

ദ്വിദിന സന്ദർശനത്തിന് കുവൈത്തിൽ എത്തിയ വിദേശകാര്യ സഹമന്ത്രി, ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) പ്രതിനിധികളുമായും ചർച്ച നടത്തി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വി മുരളീധരൻ കുവൈറ്റ്
വി മുരളീധരൻ കുവൈറ്റ്
advertisement

കുവൈത്ത് ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് തലാൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹുമായി വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായി. അതിനുശേഷം വിദേശകാര്യ സഹമന്ത്രി ഷെയ്ഖ് ജറാഹ് ജാബർ അൽ അഹമ്മദ് അൽ സബാഹുമായും കേന്ദ്രമന്ത്രി ചർച്ച നടത്തി. ചന്ദ്രയാൻ ദൗത്യ വിജയാഘോഷവും കൂടിക്കാഴ്ചയുടെ ഭാഗമായി നടന്നു.

advertisement

ദ്വിദിന സന്ദർശനത്തിന് കുവൈത്തിൽ എത്തിയ വിദേശകാര്യ സഹമന്ത്രി, ഇന്ത്യൻ നഴ്‌സസ് ഫെഡറേഷൻ ഓഫ് കുവൈത്ത് (ഇൻഫോക്) പ്രതിനിധികളുമായും ചർച്ച നടത്തി. നഴ്സുമാർക്ക് എല്ലാവിധ പിന്തുണയും നൽകുമെന്ന് വി. മുരളീധരൻ പറഞ്ഞു.

ഇന്ത്യൻ കമ്യൂണിറ്റി സപ്പോർട്ട് ഗ്രൂപ്പ് പ്രതിനിധികളെയും പ്രൊഫഷണൽ അസോസിയേഷനുകളുടെ പ്രതിനിധികളെയും മന്ത്രി കണ്ടു.

advertisement

ഇന്ത്യൻ എംബസിയിൽ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ അദ്ദേഹം ധീര ജവാന്മാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച ശിലാഫലകം അനാഛാദനം ചെയ്തു.

കുവൈത്തിലെ ഭാരതീയ പ്രവാസി സമൂഹത്തെയും മന്ത്രി അഭിസംബോധന ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം ഊഷ്മളമായി തുടരുന്നതിൽ പ്രവാസി സമൂഹം വഹിക്കുന്ന പങ്ക് വളരെ വലുതാണ് എന്ന് മന്ത്രി പറഞ്ഞു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
കുവൈത്ത് ഉപപ്രധാനമന്ത്രിയുമായി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ചർച്ച നടത്തി
Open in App
Home
Video
Impact Shorts
Web Stories