TRENDING:

സൗദിയിൽ ആംബുലൻസുകൾക്ക് വഴി മാറികൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്ക് 45000 രൂപയോളം പിഴ

Last Updated:

ഇത്തരം വാഹനങ്ങളെ നിരീക്ഷിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം ആരംഭിച്ചതായി സൗദി റെഡ്ക്രസൻറ് അതോറിറ്റി അറിയിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്: സൗദി അറേബ്യയിൽ ആംബുലൻസുകൾക്ക് വഴി മാറികൊടുക്കാത്ത വാഹനങ്ങൾക്കെതിരെ നിയമനടപടി കർശനമാക്കി. ഇത്തരം വാഹനങ്ങളെ നിരീക്ഷിക്കുന്ന ഓട്ടോമാറ്റിക് സംവിധാനം ആരംഭിച്ചതായി സൗദി റെഡ്ക്രസൻറ് അതോറിറ്റി അറിയിച്ചു. ട്രാഫിക് വകുപ്പിന്റെ സഹകരണത്തോടെയാണ് ഇത് നടപ്പാക്കുന്നത്. ഞായറാഴ്ച (മാർച്ച് 26) മുതൽ ഇത് നടപ്പായിട്ടുണ്ട്.
advertisement

ആംബുലൻസുകൾക്ക് വഴി നൽകാതെ തടസ്സപ്പെടുത്തുന്നവരെയും അതിനെ പിന്തുടരുന്നവരെയും ഈ ഓട്ടോമാറ്റിക് സംവിധാനം നിരീക്ഷിക്കുകയും നിയമലംഘനം രേഖപ്പെടുത്തുകയും ചെയ്യും. ജീവൻ സംരക്ഷിക്കുക, ട്രാഫിക് സുരക്ഷ വർധിപ്പിക്കുക, ഡ്രൈവർമാർ നിർദ്ദിഷ്ട റോഡിലെ നിർദ്ദിഷ്ട ട്രാക്കുകൾ തന്നെ പാലിക്കുന്നു എന്ന് ഉറപ്പാക്കുകയും അതിന്റെ ശതമാനം വർധിപ്പിക്കുകയും ചെയ്യുക എന്നിവ ലക്ഷ്യമിട്ടാണിത്.

ഇത് ആംബുലൻസ് സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വർധിപ്പിക്കുന്നതിന് സഹായിക്കുമെന്നും റെഡ്ക്രസൻറ് വ്യക്തമാക്കി. രണ്ട് ട്രാക്ക് മാത്രമുള്ള റോഡാണെങ്കിൽ വാഹനങ്ങൾ ഇടതുവലത് ഭാഗങ്ങളിലേക്ക് കഴിയുന്നത്ര മാറിക്കൊടുത്ത് മധ്യ ട്രാക്ക് ആംബുലൻസിന് പോകാനായി ഒഴിവായികൊടുക്കണം. ഇനി റോഡ് മൂന്നോ അതിലധികമോ ട്രാക്കുകളുള്ളതാണെങ്കിൽ വലത്, മധ്യ ട്രാക്കുകളിലെ വഹനങ്ങൾ കഴിയുന്നത്ര വലതു വശേത്തക്കും ഇടത് പാതയിലോടുന്ന വാഹനങ്ങൾ കഴിയുന്നത്ര ഇടത് ഭാഗത്തേക്കും നീങ്ങി ആംബുലൻസിന് പോകാൻ വഴിയൊരുക്കണമെന്നും റെഡ്ക്രസൻറ് നിർദേശിക്കുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
സൗദിയിൽ ആംബുലൻസുകൾക്ക് വഴി മാറികൊടുത്തില്ലെങ്കിൽ വാഹനങ്ങൾക്ക് 45000 രൂപയോളം പിഴ
Open in App
Home
Video
Impact Shorts
Web Stories