TRENDING:

റോഡ് തടയലോ, സംരക്ഷണമോ ഇല്ലാതെ റോഡിലൂടെ നടക്കുന്ന യുഎഇ പ്രസിഡന്റിന് കൈയടിച്ച് സോഷ്യല്‍ മീഡിയ

Last Updated:

ഹസ്സന്‍ സജ്‍വാനി എന്നയാളാണ് യുഎഇയിലെ ഒരു റോഡരികില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ട്വീറ്റ് ചെയ്‍തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുരക്ഷാ സന്നാഹങ്ങളോ റോഡ് തടയലോ ഇല്ലാതെ റോഡിലൂടെ സാധാരണ വ്യക്തികളെപ്പോലെ നടക്കുന്ന യുഎഇ പ്രസിഡന്റിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ജനങ്ങളുമായി എപ്പോഴും അടുത്ത ബന്ധം പുലര്‍ത്തുകയും അവരുമായി അടുത്തിടപഴകുകയും ചെയ്യുന്ന ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ രാജ്യത്ത് പല പൊതുസ്ഥലങ്ങളിലും സുരക്ഷാ സേനയുടെ അകമ്പടിയൊന്നുമില്ലാതെ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.
advertisement

ഹസ്സന്‍ സജ്‍വാനി എന്നയാളാണ് യുഎഇയിലെ ഒരു റോഡരികില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തി ട്വീറ്റ് ചെയ്‍തത്. സുരക്ഷാ സൈനികരില്ല, പ്രോട്ടോകോളില്ല, റോഡ് തടയലില്ല, യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ്  മറ്റ് ഏതൊരാളെയും പോലെ റോഡിലൂടെ നടക്കുന്നു. ഇത്രയും സുരക്ഷിതമാണ് യുഎഇ. ഇത്രയും ലാളിത്യമുള്ളവനാണ് എന്റെ പ്രസിഡന്റ്, അദ്ദേഹം വീഡിയോ പങ്കുവെച്ചതിനൊപ്പം കുറിച്ചു.

നിരവധിപ്പേരാണ് കുറഞ്ഞ സമയത്തിനുള്ളില്‍ ഈ വീഡിയോ പങ്കുവെയ്ക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്‍തത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ  ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അടക്കമുള്ള മറ്റ് യുഎഇ രാഷ്‍ട്ര നേതാക്കള്‍ സാധാരണ ജനങ്ങളെപ്പോലെ പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതോടൊപ്പം ജനങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
റോഡ് തടയലോ, സംരക്ഷണമോ ഇല്ലാതെ റോഡിലൂടെ നടക്കുന്ന യുഎഇ പ്രസിഡന്റിന് കൈയടിച്ച് സോഷ്യല്‍ മീഡിയ
Open in App
Home
Video
Impact Shorts
Web Stories