TRENDING:

പാസ്പോർട്ടിൽ ഒറ്റപ്പേര് മാത്രമുള്ള സന്ദർശക വിസക്കാർക്ക് UAE യിൽ പ്രവേശനാനുമതി ഇല്ല; വ്യക്ത വരുത്തി എയർ ഇന്ത്യ

Last Updated:

റെസിഡന്റ് വിസയിലെത്തുവര്‍ക്ക് ഇത് ബാധകമല്ല

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാസ്പോർട്ടിൽ സിംഗിൾ നെയിം (ഒറ്റപ്പേര്) മാത്രം രേഖപ്പെടുത്തിയ സന്ദര്‍ശക വിസക്കാര്‍ക്ക് യുഎഇയിലേക്ക് പ്രവേശനാനുമതി ലഭിക്കില്ലെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സന്ദർശ വിസയിലെത്തുന്നവർക്ക് മാത്രമാണ് ഇത് ബാധകം. റെസിഡന്റ് വിസയിലെത്തുവര്‍ക്ക് ഇത് ബാധകമല്ല.
advertisement

പാസ്‌പോര്‍ട്ടില്‍ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ ഏതെങ്കില്‍ ഒരിടത്ത് മാത്രമാണ് പേര് രേഖപ്പെടുത്തിയതെങ്കില്‍ യാത്രാനുമതി ലഭിക്കില്ല. ഉദാഹരണമായി ഗിവൺ നെയിമിൽ പ്രവീൺ എന്നും സർ നെയിമിൽ ഒന്നും നൽകാതെയുമിരുന്നാൽ അനുമതി ലഭിക്കില്ല.

Also Read- ഇനിമുതൽ ഇന്ത്യക്കാർക്ക് സൗദി വിസയ്ക്ക് പൊലീസ് ക്ലിയറൻസ് ആവശ്യമില്ല

എന്നാൽ സര്‍ നെയിം, ഗിവണ്‍ നെയിം എന്നിവയില്‍ എവിടെയെങ്കിലും പ്രവീണ്‍ കുമാര്‍ എന്ന് ചേർത്താൽ പ്രവേശനാനുമതി ലഭിക്കും. ഗിവണ്‍ നെയിം ആയി പ്രവീണും സര്‍ നെയിമായി കുമാറും ചേര്‍ത്തിട്ടുണ്ടെങ്കിലും യാത്രാഅനുമതി ലഭിക്കും.

advertisement

ഗിവണ്‍ നെയിം എഴുതി സര്‍ നെയിമിന്റെ സ്ഥാനത്ത് ഒന്നും രേഖപ്പെടുത്താതെയിരുന്നാലോ സര്‍ നെയിം എഴുതി ഗിവണ്‍ നെയിം ചേർക്കാതിരുന്നാലോ യുഎഇ പ്രവേശനം സാധ്യമാകില്ലെന്ന് എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നീ വിമാന കമ്പനികള്‍ അറിയിച്ചിട്ടുണ്ട്.

പാസ്‌പോര്‍ട്ടില്‍ ഒറ്റപ്പേര് മാത്രമുള്ളവര്‍ക്ക് യുഎഇയില്‍ സന്ദര്‍ശക-ടൂറിസ്റ്റ് വിസ അനുവദിക്കില്ലെന്ന് യുഎഇ നാഷണല്‍ അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ അറിയിച്ചതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തിയത്.

മലയാളം വാർത്തകൾ/ വാർത്ത/Gulf/
പാസ്പോർട്ടിൽ ഒറ്റപ്പേര് മാത്രമുള്ള സന്ദർശക വിസക്കാർക്ക് UAE യിൽ പ്രവേശനാനുമതി ഇല്ല; വ്യക്ത വരുത്തി എയർ ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories