TRENDING:

wayanad landslide | വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് സൗദി രാജാവും കിരീടാവകാശിയും

Last Updated:

രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് അയച്ച സന്ദേശത്തിലാണ് അനുശോചനം അറിയിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
റിയാദ്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചിച്ച് സൗദി രാജാവ് സൽമാനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും. രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഇരുവരും അയച്ച സന്ദേശത്തിലാണ് അനുശോചന അറിയിച്ചത്.
advertisement

വയനാട് ദുരന്തത്തിൽ നിരവധി ആളുകൾ മരിച്ചതായും പലർക്കും പരിക്കേറ്റതായും അനവധി ആളുകളെ കാണാതായതായും സംബന്ധിച്ചുള്ള വാർത്തകൾ അറിഞ്ഞതായും ഇരുവരും അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. 'കാണാതായവർ സുരക്ഷിതരായി അവരുടെ കുടുംബങ്ങളിലേക്ക് മടങ്ങി വരട്ടെ. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ടെ. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർഥമായ ദുഃഖവും പങ്കുവെക്കുന്നതായും' അനുശോചന കുറിപ്പിൽ ഇരുവരും വ്യക്തമാക്കി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
wayanad landslide | വയനാട് ദുരന്തത്തിൽ അനുശോചനം അറിയിച്ച് സൗദി രാജാവും കിരീടാവകാശിയും
Open in App
Home
Video
Impact Shorts
Web Stories