നഷ്ടപരിഹാരം ക്ലെയിം ചെയ്യുന്നതിനുള്ള വ്യവസ്ഥകളില്‍ ക്ലെയിം ചെയ്യുന്നയാള്‍ കുറഞ്ഞത് 12 മാസത്തേക്ക് ഐഎല്‍ഒഇ പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കണം. 2023 ജനുവരിയില്‍ പദ്ധതിയുടെ ഭാഗമായ ആളുകള്‍ ഇപ്പോള്‍ നഷ്ടപരിഹാരത്തിന് യോഗ്യരാണെന്ന് കൗന്‍സൗ ഖലിജ് ടൈംസിനോട് പറഞ്ഞു. നഷ്ടപരിഹാരം നേടുന്നിന് വരിക്കാരായവര്‍ ഐഎല്‍ഒഇയുടെ വെബ്‌സൈറ്റ് വഴി ലോഗിന്‍ ചെയ്യണം. അതില്‍ സബ്മിറ്റ് എ ക്ലെയിം ക്ലിക്ക് ചെയ്ത് അവരുടെ എമിറേറ്റ്‌സ് ഐഡിയും യുഎഇയിലെ സാധുവായ ഫോണ്‍ നമ്പറും നല്‍കി ക്ലെയിം സമര്‍പ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് അവര്‍ വ്യക്തമാക്കി.
advertisement
നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍
ജോലിയില്‍ നിന്ന് സ്വയം രാജിവെച്ചതോ തൊഴില്‍ദാതാവ് മോശം പെരുമാറ്റത്തിന്റെ പേരില്‍ പിരിച്ചുവിട്ടതോ ആയ തൊഴിലാളി നഷ്ടപരിഹാരത്തിന് അര്‍ഹമായിരിക്കില്ല. തൊഴില്‍ നഷ്ടപ്പെട്ട ദിവസം മുതല്‍ 30 ദിവസത്തിനുള്ളില്‍ ക്ലെയിം സമര്‍പ്പിക്കണം. പുതിയൊരു ജോലി കിട്ടുകയോ രാജ്യം വിടുകയോ ചെയ്താല്‍ തുക ലഭിക്കില്ല. ക്ലെയിം സമര്‍പ്പിക്കുന്നതിനൊപ്പം ജീവനക്കാരന്‍ അവസാനം തൊഴില്‍ ചെയ്ത തീയതിയും തൊഴില്‍ നഷ്ടപ്പെടാനുള്ള കാരണവും വ്യക്തമാക്കുന്ന രേഖ നല്‍കണം.
സാമ്പത്തിക നേട്ടങ്ങള്‍
ക്ലെയിം ഫയല്‍ ചെയ്തുകഴിഞ്ഞാല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരത്തുക ഇന്‍ഷൂര്‍ ചെയ്തയാളുടെ അക്കൗണ്ടിലേക്ക് അയച്ചു നല്‍കണം. തൊഴില്‍ നഷ്ടപ്പെട്ട അന്നുമുതലുള്ള നഷ്ടപരിഹാരത്തുക ഇപ്രകാരം ലഭ്യമാകും. മൂന്നുമാസത്തേക്കോ അല്ലെങ്കില്‍ പുതിയൊരു ജോലി ലഭിക്കുന്നത് വരെയോ ഈ തുക ലഭിക്കും.
ക്ലെയിമിന്റെ പരമാവധി ആനുകൂല്യം മൂന്ന് മാസമാണ്. ഒരു ജീവനക്കാരന്റെ പരമാവധി ക്ലെയിം പരിധി കഴിഞ്ഞാല്‍, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയതായി കണക്കാക്കും. അതേസമയം, ഗുണഭോക്താക്കള്‍ക്ക് ഉയര്‍ന്ന പ്രമീയം ലഭിക്കുന്നതിനുള്ള പദ്ധതി അവതരിപ്പിക്കുമെന്ന് ആദ്യമായി അവതരിപ്പിച്ചപ്പോള്‍ പറഞ്ഞിരുന്നുവെങ്കിലും അതിന് അന്തിമരൂപമായിട്ടില്ല.
സര്‍ക്കാര്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളും യുഎഇ പൗരന്മാരും പദ്ധതിയുടെ കീഴില്‍ ഉൾപ്പെടും. നിക്ഷേപകര്‍, വീട്ടുജോലി ചെയ്യുന്നവര്‍, താത്കാലിക കരാര്‍ തൊഴിലാളികള്‍, പ്രായപൂര്‍ത്തിയാകാത്തവര്‍, പെന്‍ഷന് അര്‍ഹതയുള്ള വിരമിച്ചവര്‍ മുതലായവര്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുന്നില്ല. തൊഴിലാളികളെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. 16,000 ദിര്‍ഹമോ അതിന് താഴെയോ അടിസ്ഥാ ശമ്പളം പറ്റുന്നവരാണ് ഒന്നാമത്തെ വിഭാഗത്തില്‍പ്പെടുന്നവര്‍. ഇവര്‍ക്ക് പ്രതിമാസം അഞ്ച് ദിര്‍ഹമാണ് ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കേണ്ടത്. 16,000 ദിര്‍ഹത്തിന് മുകളില്‍ വേതനം വാങ്ങുന്നവരാണ് രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നത്. ഇവരിൽ നിന്ന് ഒരു മാസം 10 ദിര്‍ഹമാണ് ഇന്‍ഷുറന്‍സ് തുകയായി ഈടാക്കുന്നത്.