'ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചു പുലര്‍ത്തുന്നവർക്ക് വലിയ പിഴയൊടുക്കേണ്ടി വരും. ചിലപ്പോൾ രാജ്യം തന്നെ വിട്ടു പോകേണ്ടി വന്നേക്കാം.. ' എന്നായിരുന്നു ഖാസിമി ട്വിറ്ററിലൂടെ മുന്നറിയിപ്പ് നൽകിയത് ' ഇന്ത്യക്കാരുമായി യുഎഇ ഭരിക്കുന്ന കുടുംബം നല്ല സൗഹൃദത്തിലാണ്.. എന്നാൽ രാജകുടുംബാംഗം എന്ന നിലയിൽ നിങ്ങളുടെ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാവില്ല.. ഇവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും ശമ്പളം നൽകുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്.. നിങ്ങൾക്ക് ആഹാരം നൽകുന്ന ഈ രാജ്യത്തെ തന്നെയാണ് നിങ്ങൾ പരിഹസിക്കുന്നത്.. ഇത്തരം അപഹാസ്യങ്ങള്‍ക്കെതിരെ കണ്ണടയ്ക്കാനാകില്ലെന്നും മറ്റൊരു ട്വീറ്റിൽ രാജകുമാരി വ്യക്തമാക്കിയിരുന്നു..
advertisement
'വിദ്വേഷ പ്രസംഗം വംശഹത്യയുടെ തുടക്കമാണെന്നും ഇവർ ഒരു ട്വീറ്റിൽ പറഞ്ഞിരുന്നു.. ' കണ്ണിനു പകരം കണ്ണ് എന്ന് ചിന്തിച്ചാല്‍ ലോകം മുഴുവൻ അന്ധരാകും..' എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞാണ് ട്വീറ്റ് ആരംഭിക്കുന്നത്.. രക്തരൂഷിതമായ ചരിത്രത്തിൽ നിന്നും പാഠം ഉൾക്കൊള്ളാൻ തയ്യാറാകണം.. മരണം മരണത്തെ മാത്രമെ സൃഷ്ടിക്കുന്നുള്ളു... സ്നേഹം സ്നേഹത്തെയും.. സമാധാനത്തില്‍ നിന്നു മാത്രമെ സമൃദ്ധിയുണ്ടാവുകയുള്ളു എന്നായിരുന്നു ട്വീറ്റ്.
ഡൽഹിയിലെ നിസാമുദ്ദീനിൽ നടന്ന തബ്ലീഗ് സമ്മേളനവും കോവിഡും വ്യാപനവുമായി ബന്ധപ്പെടുത്തി മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് യുഎഇ രാജകുടുംബാംഗം ഫൈസൽ അല്‍ ഖാസിമി ഇസ്ലാം വിദ്വേഷികളായ പ്രവാസികൾക്ക് മുന്നറിയിപ്പുമായെത്തിയത്.
ആരാണ് ഷെയ്ഖ ഹെന്ത് ഫൈസൽ അല്‍ ഖാസിമി ?
യുഎഇ രാജകുടുംബാംഗമായ ഖാസിമി ഷാര്‍ജയിലാണ് ജനിച്ച് വളർന്നത്. പിതാവ് ഡോക്ടറാണ്. മാതാവ് യുഎഇയിലെ ഒരു സ്കൂളിലെ പ്രിന്‍സിപ്പലും. ലോകത്തിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാഭ്യാസം നേടിയ ഖാസിമി,യുഎഇയിലെ വ്യവസായ പ്രമുഖരിലൊരാളാണ്.
അറിയപ്പെടുന്ന ഒരു മാധ്യമ പ്രവര്‍ത്തക കൂടിയായ ഇവര്‍ യുഎഇയിലെ പ്രശസ്ത ഫാഷന്‍-ലൈഫ് സ്റ്റൈൽ മാഗസിനായ 'വെല്‍വെറ്റ്'ചീഫ് എഡിറ്ററാണ്. ദുബായ് ഫാഷന്‍ വീക്കിന്റെ അമരക്കാരിലൊരാള്‍ കൂടിയായ ഖാസിമി 'The Black Book of Arabia'എന്ന പുസ്തകവും രചിച്ചിട്ടുണ്ട്.
You may also like:ഇസ്ലാം വിരുദ്ധത വച്ചു പുലർത്തുന്നവര്‍ നാടുവിടേണ്ടി വരും: മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം [NEWS]'എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ [NEWS]ലോക്ക്ഡൗണ്‍ ലംഘനം; 1000 മുതല്‍ 5000 രൂപ വരെ സെക്യൂരിറ്റി ഈടാക്കി വാഹനങ്ങൾ വിട്ടുനല്‍കാമെന്ന് കോടതി [NEWS]