ഇസ്ലാം വിരുദ്ധത വച്ചു പുലർത്തുന്നവര്‍ നാടുവിടേണ്ടി വരും: മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം

'ഇവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും ശമ്പളം നൽകുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്.. നിങ്ങൾക്ക് ആഹാരം നൽകുന്ന ഈ രാജ്യത്തെ തന്നെയാണ് നിങ്ങൾ പരിഹസിക്കുന്നത്.. ഇത്തരം അപഹാസ്യങ്ങള്‍ക്കെതിരെ കണ്ണടയ്ക്കാനാകില്ല'

News18 Malayalam | news18-malayalam
Updated: April 18, 2020, 8:46 PM IST
ഇസ്ലാം വിരുദ്ധത വച്ചു പുലർത്തുന്നവര്‍ നാടുവിടേണ്ടി വരും: മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം
Princess Hend Al Qassimi
  • Share this:
ദുബായ്: സോഷ്യല്‍ മീഡിയ വഴി ഇസ്ലാമോഫോബിയ പരത്തുന്നവർക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി യുഎഇ രാജകുടുംബാംഗം. രാജകുമാരി ആയ ഹെന്ത് അൽ ഖാസിമിയാണ് ഇന്ത്യൻ വംശജനായ സൗരഭ് ഉപാധ്യായ് എന്നയാൾ പങ്കുവച്ച ചില ട്വീറ്റുകൾ ചൂണ്ടിക്കാട്ടി ഇസ്ലാമോഫോബിയക്കെതിരെ രംഗത്തെത്തിയത്.

ഡൽഹിയിലെ തബ്ലീഗി ജമാഅത്ത് പരിപാടിയുമായി ബന്ധപ്പെടുത്തി മുസ്ലീം വിഭാഗത്തെ ഒന്നാകെ ആക്രമിക്കുന്ന തരത്തിലുള്ള ട്വീറ്റുകളാണ് സൗരഭ് പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് പുറമെ വൈറസ് പരത്തുന്നതിനായി മുസ്ലീങ്ങൾ ഭക്ഷണത്തിൽ തുപ്പുന്നു എന്ന അഭ്യൂഹവും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. ഈ ട്വീറ്റുകളുടെയെല്ലാം സ്ക്രീന്‍ഷോട്ടും പങ്കു വച്ചു കൊണ്ടാണ് യുഎഇ ഭരണകുടുംബാംഗത്തിന്റെ കടുത്ത മുന്നറിയിപ്പ്.


'ഇസ്ലാമോഫോബിയയും വംശീയ വിദ്വേഷവും വച്ചു പുലര്‍ത്തുന്നവർക്ക് വലിയ പിഴയൊടുക്കേണ്ടി വരും. ചിലപ്പോൾ രാജ്യം തന്നെ വിട്ടു പോകേണ്ടി വന്നേക്കാം.. ' എന്നായിരുന്നു ഖാസിമി ട്വിറ്ററിൽ കുറിച്ചത്. ' ഇന്ത്യക്കാരുമായി യുഎഇ ഭരിക്കുന്ന കുടുംബം നല്ല സൗഹൃദത്തിലാണ്.. എന്നാൽ രാജകുടുംബാംഗം എന്ന നിലയിൽ നിങ്ങളുടെ ഇത്തരം മര്യാദയില്ലാത്ത പെരുമാറ്റം അംഗീകരിക്കാനാവില്ല.. ഇവിടെ ജോലി ചെയ്യുന്ന എല്ലാവർക്കും ശമ്പളം നൽകുന്നുണ്ട്. ആരും സൗജന്യമായല്ല ജോലി ചെയ്യുന്നത്.. നിങ്ങൾക്ക് ആഹാരം നൽകുന്ന ഈ രാജ്യത്തെ തന്നെയാണ് നിങ്ങൾ പരിഹസിക്കുന്നത്.. ഇത്തരം അപഹാസ്യങ്ങള്‍ക്കെതിരെ കണ്ണടയ്ക്കാനാകില്ലെന്നും മറ്റൊരു ട്വീറ്റിൽ രാജകുമാരി വ്യക്തമാക്കി.

You may also like:സ്പ്രിംഗ്ളർ തട്ടിപ്പ് പുറത്തായതോടെ പിണറായിയുടെ മകളുടെ സ്ഥാപനത്തിന്റെ വെബ്സൈറ്റ് കാണാനില്ല: പി.ടി.തോമസ് [NEWS]'എല്ലില്ലാത്ത നാവു കൊണ്ട് എന്റെ മുട്ടുകാലിന്റെ ബലം ആരും അളക്കണ്ട': സ്പീക്കർ പി ശ്രീരാമകൃഷ്ണൻ [NEWS]ലോക്ക്ഡൗണ്‍ ലംഘനം; 1000 മുതല്‍ 5000 രൂപ വരെ സെക്യൂരിറ്റി ഈടാക്കി വാഹനങ്ങൾ വിട്ടുനല്‍കാമെന്ന് കോടതി [NEWS]

മുസ്ലീം വിഭാഗത്തെ ഒന്നാകെ കുറ്റക്കാരാക്കി അപമാനിക്കുന്ന തരത്തിലുള്ള നിരവധി ട്വീറ്റുകളാണ് സൗരഭ് പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ വിവാദം ഉയർന്നതോടെ ഇയാൾ അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്.

First published: April 18, 2020, 3:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading