TRENDING:

69 കാരന്റെ അഡ്രീനല്‍ ഗ്രന്ഥിയില്‍ 9.4 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു; ദുബായ് ആരോഗ്യമേഖലയ്ക്ക് അഭിമാന നേട്ടം

Last Updated:

ദുബായ് ഹോസ്പിറ്റലില്‍ നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ദുബായില്‍ 69കാരനായ രോഗിയുടെ അഡ്രീനല്‍ ഗ്രന്ഥിയില്‍ നിന്ന് 9.4 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു. ദുബായ് ഹോസ്പിറ്റലില്‍ നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. 27 സെമി*26 സെമീ വലുപ്പമുള്ള മുഴയാണ് നീക്കം ചെയ്തത്. വയറിനുള്ളില്‍ അസ്വസ്ഥതയും നടക്കാന്‍ ബുദ്ധിമുട്ടും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് രോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
advertisement

തുടര്‍ന്ന് നടത്തിയ സ്‌കാനിംഗിലാണ് വലിയ മുഴ ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ലോകത്തിലാദ്യമായാണ് അഡ്രീനല്‍ ഗ്രന്ഥിയില്‍ നിന്ന് ഇത്ര വലിപ്പമുള്ള മുഴ നീക്കം ചെയ്യുന്നതെന്ന് ആശുപത്രി അവകാശപ്പെട്ടു. യൂറോളജി, ഓങ്കോളജി, റേഡിയോളജി, ഇന്‍ര്‍വെന്‍ഷണല്‍ റേഡിയോളജി, വാസ്‌കുലാര്‍ സര്‍ജറി, ജനറല്‍ സര്‍ജറി, അനസ്‌തേഷ്യ തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരായ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

''മുഴ വളര്‍ന്ന് മറ്റ് സുപ്രധാന അവയവങ്ങളെ ഞെരുക്കിയിരുന്നതിനാല്‍ ശസ്ത്രക്രിയ വെല്ലുവിളി നിറഞ്ഞതായിരുന്നു. എങ്കിലും രോഗിയുടെ ജീവന് തന്നെ ഭീഷണിയായിരുന്നതിനാല്‍ ശസ്ത്രക്രിയ തന്നെയായിരുന്നു പരിഹാര മാര്‍ഗം,'' ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ. ഫാരിബോര്‍സ് ബാഗേരി പറഞ്ഞു. രോഗിയില്‍ ശസ്ത്രക്രിയ നടത്താനുള്ള തീരുമാനമെടുത്ത ഡോക്ടര്‍മാരുടെ സംഘത്തെയും അവരുടെ ശ്രമത്തെയും ദുബായ് ഹോസ്പിറ്റല്‍ സിഇഒ ഡോ. മറിയം അല്‍ റഈസി അഭിനന്ദിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Gulf/
69 കാരന്റെ അഡ്രീനല്‍ ഗ്രന്ഥിയില്‍ 9.4 കിലോഗ്രാം ഭാരമുള്ള മുഴ നീക്കം ചെയ്തു; ദുബായ് ആരോഗ്യമേഖലയ്ക്ക് അഭിമാന നേട്ടം
Open in App
Home
Video
Impact Shorts
Web Stories