'മഞ്ഞുമ്മൽ ബോയ്സ്' എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മലയാളി യുവാക്കളെ 'പെറുക്കി' എന്ന് വിളിച്ചതിനെ കുറിച്ച് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
'ഞാൻ മലയാളത്തിലോ തമിഴിലോ ഉള്ള അൺഎത്തിക്കൽ കാര്യങ്ങളെകുറിച്ച് പറയുന്നില്ല. തമിഴ്നാട്ടിൽ ഏത് കാട്ടിലും ലിക്കർ നിരോധിച്ചിട്ടുണ്ട്. ഇല്ലീഗലാണ്. ഇല്ലീഗലായി കാട്ടിൽ ഇതൊക്കെ ചെയ്യുന്നവരെ പ്രകീർത്തിച്ച് നായകൻമാരാക്കി ഒരു സിനിമ പിടിക്കുക. നോർമലൈസ് ചെയ്യുക. ശക്തമായി പ്രതിഷേധിക്കുക തന്നെയാണ് ചെയ്യുന്നത്. മലയാളം എഴുത്തുകാരും ഇതുതന്നെ ചെയ്യുന്നവരാണ്'- എ ജയമോഹൻ പറഞ്ഞു.
advertisement
'പെറുക്കി എന്ന വാക്കിന് താൻ കൊടുത്ത അർത്ഥം ഒരു സിസ്റ്റത്തിൽ നിൽക്കാത്ത ആൾ എന്നാണ്. നിയമത്തിന്റെ ഉള്ളിൽ നിൽക്കാത്ത ആൾ എന്നാണ് ഉദ്ദേശിച്ചത്. കാട്ടിലേക്ക് ബോട്ടിൽ വലിച്ചെറിയുന്ന വിഷയത്തെ കുറിച്ചാണ് പറഞ്ഞത്. കേരളത്തിലെ കൂടുതൽ മലയാളികൾ ബോട്ടിൽ എറിയുന്നത് പ്രശ്നമാണെന്ന് മനസ്സിലാക്കിയല്ലോ, സന്തോഷം- ജയമോഹൻ പറഞ്ഞു.