TRENDING:

India-China | 'ലഡാക്കിലെ സേനാപിൻമാറ്റം പൂർത്തിയായിട്ടില്ല'; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ

Last Updated:

“ഞങ്ങൾ നേരത്തെ പറഞ്ഞതുപോലെ, അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുക എന്നതാണ് ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനം,” ശ്രീവാസ്തവ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: കിഴക്കൻ ലഡാക്കിലെ സംഘര്‍ഷ മേഖലകളില്‍ നിന്നുളള സേനാപിന്മാറ്റം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന്​ ഇന്ത്യ. ലഡാക്കിലെ മിക്ക മേഖലകളിലും സേനാപിന്മാറ്റം പൂര്‍ത്തിയായെന്ന്​ ചൈന വ്യക്തമാക്കി രണ്ടുദിവസത്തിനുശേഷമാണ് ഇക്കാര്യത്തിൽ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വന്നത്. ലഡാക്കില്‍ താഴെത്തട്ടില്‍ സ്ഥിതി ശാന്തമാവുകയാണെന്ന ചൈനയുടെ അവകാശവാദവും ഇന്ത്യ തള്ളി.
advertisement

സേനാപിന്മാറ്റത്തില്‍ ഏറെ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് വിദേശകാര്യമന്ത്രാലയം വക്​താവ്​ അനുരാഗ്​ ശ്രീവാസ്തവ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്​ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.​ എന്നാല്‍, ഈ പ്രക്രിയ പൂര്‍ത്തിയായിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി​. സേനാപിന്മാറ്റം പൂര്‍ത്തിയാക്കാന്‍ ഇരു രാജ്യങ്ങളുടേയും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ വൈകാതെ തന്നെ കൂടിക്കാഴ്​ച നടത്തുമെന്നും ശ്രീവാസ്തവ പറഞ്ഞു.

“ഞങ്ങൾ നേരത്തെ പറഞ്ഞതുപോലെ, അതിർത്തി പ്രദേശങ്ങളിൽ സമാധാനം നിലനിർത്തുക എന്നതാണ് ഞങ്ങളുടെ ഉഭയകക്ഷി ബന്ധത്തിന്റെ അടിസ്ഥാനം,” ശ്രീവാസ്തവ പറഞ്ഞു.

TRENDING:Covid 19 Lockdown | തമിഴ്നാട്ടിലും ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി; കുറച്ച് ഇളവുകൾ അനുവദിച്ചു[NEWS]രാമക്ഷേത്ര ഭൂമി പൂജയിൽ പങ്കെടുക്കേണ്ട പുരോഹിതന് കോവിഡ്; 16 സുരക്ഷാജീവനക്കാർക്കും രോഗം[NEWS]കോവിഡ് ടെസ്റ്റിനായി യുവതിയുടെ യോനീസ്രവം എടുത്തു; ലാബ് ടെക്നീഷ്യനെതിരെ ബലാത്സംഗ കുറ്റം[NEWS]

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

"അതിനാൽ, പ്രത്യേക പ്രതിനിധികൾ സമ്മതിച്ചതനുസരിച്ച് അതിർത്തി പ്രദേശങ്ങളിൽ പൂർണ്ണമായും സേനാപിൻമാറ്റം നടത്തും. സമാധാനം പൂർണ്ണമായി പുനഃസ്ഥാപിക്കുന്നതിനും ചൈന ഞങ്ങളോടൊപ്പം ആത്മാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/India-China/
India-China | 'ലഡാക്കിലെ സേനാപിൻമാറ്റം പൂർത്തിയായിട്ടില്ല'; ചൈനയ്ക്ക് മറുപടിയുമായി ഇന്ത്യ
Open in App
Home
Video
Impact Shorts
Web Stories