ചെന്നൈ: മഹാരാഷ്ട്രയ്ക്ക് പിന്നാലെ തമിഴ്നാട്ടിലും ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി. അതേസമയം ചില ഇളവുകൾ സർക്കാർ അനുവദിച്ചിട്ടുണ്ട്. അതേസമയം ഞായറാഴ്ചകളിലെ സമ്പൂർണ ലോക്ക്ഡൗണിന് ഇളവ് അനുവദിച്ചിട്ടില്ല.
2/ 6
നിലവിൽ പാർസലുകൾ നൽകാൻ മാത്രം അനുമതിയുള്ള റെസ്റ്റോറന്റുകളും ടീ ഷോപ്പുകളും ഇരുത്തി ഭക്ഷണം നൽകുമെന്നതാണ് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ പ്രഖ്യാപനത്തിലെ പ്രധാന ഇളവ്. അതേസമയം ആകെ ഇരിപ്പിടങ്ങളുടെ 50%ൽ കവിയരുതെന്ന വ്യവസ്ഥയുമുണ്ട്. പാർസൽ സേവനങ്ങളും ഇപ്പോൾ രാത്രി 9 വരെ അനുവദിച്ചിട്ടുണ്ട്.
3/ 6
ഓഗസ്റ്റ് ഒന്നു മുതൽ ഒരു മണിക്കൂർ കൂടുതൽ സമയം പലചരക്ക് കടകൾ തുറക്കാൻ കഴിയും. നിലവിൽ 50% തൊഴിലാളികളിൽ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനികൾക്കും കയറ്റുമതി യൂണിറ്റുകൾക്കും ഇത് 75% വരെ വർദ്ധിപ്പിക്കാനാകും. ചെന്നൈയിൽ ഓൺലൈൻ ഷോപ്പിങിൽ അവശ്യ സാധനങ്ങളുടെ ഡെലിവറി അനുവദിക്കും.
4/ 6
ഷോപ്പിംഗ് മാളുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ ഓഗസ്റ്റ് അവസാനം വരെ സംസ്ഥാനത്തുടനീളം അടഞ്ഞുകിടക്കും. പൊതുഗതാഗത നിരോധനം തമിഴ്‌നാട്ടിലുടനീളം തുടരും, ഈ കാലയളവിൽ അന്തർ സംസ്ഥാന യാത്രയ്ക്ക് ഇ-പാസ് നിർബന്ധമായിരിക്കും.
5/ 6
കോവിഡ് രോഗികളുടെ എണ്ണത്തിൽ ചെന്നൈയിൽ കുറവുണ്ടായതായും മറ്റ് ജില്ലകളിൽ കൂടുതൽ പനി ക്ലിനിക്കുകൾ ആരംഭിക്കുമെന്നും പളനിസ്വാമി പറഞ്ഞു.
6/ 6
തമിഴ്നാട്ടിൽ ഒരു ലക്ഷത്തിലധികം ആളുകൾ ഇതുവരെ രോഗമുക്തി നേടി. സംസ്ഥാനത്തെ മരണനിരക്ക് 1.6% ആണ്.