മുംബൈ: കോവിഡ് പരിശോധനയ്ക്ക് യോനീ സ്രവം എടുത്ത ലാബ് ജീവനക്കാരനെതിരെ ബലാത്സംഗ കുറ്റം. മഹാരാഷ്ട്രയിലെ അമരാവതിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇന്ത്യാ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
24 കാരിയായ യുവതിയാണ് കോവിഡ് പരിശോധനയ്ക്കായി ലാബിൽ എത്തിയത്. യുവതി ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു പരിശോധനയ്ക്ക് എത്തിയത്.
കോവിഡ് പരിശോധനയ്ക്ക് യോനീ സ്രവം എടുക്കൽ നിർബന്ധമാണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ലാബ് ജീവനക്കാരന്റെ പ്രവർത്തി. അമരാവതിയിലെ കോവിഡ് ട്രോമ സെന്റർ ലാബിലെ ജീവനക്കാരനാണ് പ്രതി.
പരിശോധനയ്ക്ക് ശേഷം സഹോദരനോട് ഇക്കാര്യം യുവതി പറഞ്ഞിരുന്നു. ഇദ്ദേഹം ഡോക്ടർമാരോട് പരിശോധനയെ കുറിച്ച് സംസാരിച്ചതോടെയാണ് ചൂഷണം പുറത്തു വന്നത്. കോവിഡ് പരിശോധനയ്ക്ക് യോനീ സ്രവം പരിശോധിക്കില്ലെന്ന് ഡോക്ടർമാർ അറിയിക്കുകയായിരുന്നു.
ഇതേ തുടർന്നാണ് യുവതി പരാതി നൽകിയത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.