TRENDING:

Modi Ladakh Visit | 'ഹിമാലയത്തെക്കാൾ ഉയരമുളളതാണ് നിങ്ങളുടെ ധൈര്യം '; ലഡാക്കിൽ സൈനികരോട് പ്രധാനമന്ത്രി നരേന്ദ്രമോദി

Last Updated:

ദുഷ്‌കരമായ സാഹചര്യങ്ങളിൽ, സൈനികർ ഇന്ത്യയുടെ കവചമാണെന്നും പ്രധാനമന്ത്രി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
"അധിനിവേശത്തിന്റെ കാലം കഴിഞ്ഞു. ഇത് പുരോഗതിയുടെ യുഗമാണ്. പുരോഗതിയാണ് ഭാവി. മനുഷ്യരാശി ഏറ്റവുമധികം ദുരിതം അനുഭവിച്ചകാലണ് അധിനിവേശ യുഗം," ലഡാക്കിലെ ലേ ജില്ലയിലെ നിമുവിൽ ഇന്ത്യൻ സൈനികരെ അഭിസംബോധന ചെയ്തു കൊണ്ട്  26 മിനിറ്റ് നീണ്ട പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
advertisement

ഇന്ത്യൻ സൈനികരുടെ ധീരത സമാനതകളില്ലാത്തതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ലഡാക്കിൽ ചൈനീസ് സേനയെ പ്രതിരോധിക്കുന്ന ഇന്ത്യൻ സൈനികരെ അദ്ദേഹം അഭിവാദ്യം ചെയ്യുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ഈ ദുഷ്‌കരമായ സാഹചര്യങ്ങളിൽ, നിങ്ങൾ ഇന്ത്യയുടെ കവചമാണ്,” ലേ ജില്ലയിലെ നിമുയിലെ കരസേന, വ്യോമസേന, ഐടിബിപി സൈനികരെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

TRENDING: പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ; സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി [NEWS]നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ് [PHOTO]'ജോസിനോട് യു.ഡി.എഫ് ചെയ്തത് ക്രൂരത; എൽ.ഡി.എഫ് വേദന മാറ്റുന്ന മുന്നണി; കാനം മഹാൻ': ഇ.പി. ജയരാജൻ [NEWS]

advertisement

ഹിമാലയൻ മരുഭൂമിയിലേക്കുള്ള തന്റെ സന്ദർശനം ഇന്ത്യൻ സൈനികരുടെ ആത്മവിശ്വാസം  പർവതങ്ങളെക്കാൾ ശക്തമാണെന്ന് തെളിയിച്ചെന്നും അദ്ദേഹം പറഞ്ഞു.  ഇത് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതാണെന്നും മോദി പറഞ്ഞു.

“നിങ്ങളുടെ ധൈര്യം നിങ്ങൾ നിലയുറപ്പിച്ച ഈ സ്ഥലത്തിന്റെ ഉയരത്തേക്കാൾ ഉയരമുള്ളതാണ്. ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും ഇന്ത്യൻ സൈന്യത്തിന് രാജ്യത്തെ  ശക്തമായും സുരക്ഷിതമായും നിലനിർത്താൻ കഴിയുമെന്ന വിശ്വാസമുണ്ട്. നമ്മളെ ആർക്കും തോൽപ്പിക്കാനാകില്ല" അദ്ദേഹം തന്റെ പ്രസംഗത്തിൽ പറഞ്ഞു.

പ്രധാനമന്ത്രി മോദി, പ്രതിരോധ ചീഫ് ജനറൽ ബിപിൻ റാവത്ത്, ആർമി ചീഫ് ജനറൽ എം എം നരവാനെ എന്നിവരോടൊപ്പം 11,000 അടി ഉയരത്തിലുള്ള നിമുയിലേക്ക് ഹൈലികോപ്ടറിലാണ്

advertisement

"ഇന്ത്യൻ സായുധ സേന ലോകത്തിലെ മറ്റെല്ലാവരെക്കാളും ശക്തവും മികച്ചതുമാണെന്ന് നിങ്ങൾ പലതവണ തെളിയിച്ചിട്ടുണ്ട്. ലേ മുതൽ ലഡാക്ക് വരെ, കാർഗിൽ മുതൽ സിയാച്ചിൻ വരെ എല്ലാ പ്രദേശങ്ങളും ഞങ്ങളുടെ സൈന്യത്തിന്റെ ധീരതയ്ക്ക് സാക്ഷ്യം വഹിച്ചു. നിങ്ങളുടെ ധൈര്യത്തിന്റെ കഥകൾ എല്ലാത്തിലും പ്രതിധ്വനിക്കുന്നു , ”അദ്ദേഹം പറഞ്ഞു.

രാവിലെ 9.30 ഓടെയാണ് പ്രധാനമന്ത്രി ലഡാക്കിലെത്തിയത്. നേരത്തെ ലേയിലെ മിലിട്ടറി ഹോസ്പിറ്റലിൽ സൈനികരുമായി ആശയവിനിമയം നടത്തി.

മലയാളം വാർത്തകൾ/ വാർത്ത/India-China/
Modi Ladakh Visit | 'ഹിമാലയത്തെക്കാൾ ഉയരമുളളതാണ് നിങ്ങളുടെ ധൈര്യം '; ലഡാക്കിൽ സൈനികരോട് പ്രധാനമന്ത്രി നരേന്ദ്രമോദി
Open in App
Home
Video
Impact Shorts
Web Stories