PM Modi in Ladakh | സുരക്ഷാ ക്രമീകരണം നേരിട്ടു വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ

Last Updated:

ഇന്ത്യ- ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായാണ് പ്രധാനമന്ത്രി എത്തിയത്.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് തലസ്ഥാനമായ ലേയിലെത്തി. വെള്ളിയാഴ്ച രാവിലെയായിരുന്നു അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇന്ത്യ- ചൈന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായാണ് പ്രധാനമന്ത്രി എത്തിയത്.
സൈനികരുമായി പ്രധാനമന്ത്രി സംസാരിച്ചു. സൈനിക ആശുപത്രിയിൽ ചികിത്സയിലുള്ള സൈനികരെയും അദ്ദേഹം സന്ദർശിച്ചു. ചീഫ് ഡിഫന്‍സ് സ്റ്റാഫ് ബിപിന്‍ റാവത്ത് കരസേനാ മേധാവി എം.എം.നരവനെ എന്നിവര്‍ പ്രധാനമന്ത്രിയെ അനുഗമിച്ചു.
advertisement
? [NEWS]
മുൻകൂട്ടി പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദർശനം.
advertisement
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ലഡാക്ക് സന്ദര്‍ശനം ഒഴിവാക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
ജൂൺ 15 ന് ലഡാക്കിൽ ഉണ്ടായ ഏറ്റുമുട്ടലിനുശേഷം ആദ്യമായിട്ടാണ് ഒരു മന്ത്രിസഭാംഗം ലഡാക്കിൽ സന്ദർശിക്കുന്നത്. ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 20 ഇന്ത്യൻ സൈനികരാണ് കൊല്ലപ്പെട്ടത്.
മലയാളം വാർത്തകൾ/ വാർത്ത/India-China/
PM Modi in Ladakh | സുരക്ഷാ ക്രമീകരണം നേരിട്ടു വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement