Shamna Kasim Blackmail case | നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്

Last Updated:

വിവാഹ തട്ടിപ്പ് സംഘം സിനിമാ മേഖലയിലെ പലരെയും ഫോണിൽ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കൊച്ചി:  ബ്ലാക്ക് മെയിലിംഗ് കേസിൽ നിർമ്മാതാവും സംശയ നിഴലിൽ. തട്ടിപ്പ് സംഘത്തിനു പിന്നാലെ നിർമ്മാതാവ് ഷംന കാസിമിന്റെ വീട്ടിലെത്തിയിരുന്നു. ഇതേത്തുടർന്നാണ് ഇയാളെ  ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്.
ജൂൺ 20 നാണ് നിർമാതാവ്  ഷംനയുടെ വീട്ടിലെത്തിയത്. വിവാഹത്തട്ടിപ്പുമായി ഈ സന്ദർശനത്തിന് ബന്ധമുണ്ടോ എന്നാണ് അന്വേഷണം. വിവാഹ തട്ടിപ്പ് സംഘത്തിന്  പിന്നാലെയായിരുന്നു ഇയാളുടെ സന്ദർശനം.  ഷംന പറഞ്ഞിട്ടാണ് വന്നതെന്നാണ് നിർമ്മാതാവ്  വീട്ടുകാരോട് പറഞ്ഞത്. എന്നാൽ ആരെയും വിളിച്ചിട്ടില്ലെന്ന് ഷംന അറിയിച്ചതോടെ ഇയാൾ മടങ്ങിയെന്നും മൊഴിയുണ്ട്.  ഈ സാഹചര്യത്തിലാണ് നിർമ്മാതാവിനെ ചോദ്യം ചെയ്യാൻ പൊലീസ് തീരുമാനിച്ചത്.
advertisement
[PHOTO]ഓർമയുണ്ടോ ഈ മുഖം? കേരള പൊലീസിലെ പി സി കുട്ടൻപിള്ള വീഡിയോയുമായി വീണ്ടുമെത്തി? [NEWS]
വിവാഹ തട്ടിപ്പ് സംഘം സിനിമാ മേഖലയിലെ പലരെയും ഫോണിൽ വിളിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കൂടിയാണ് നിർമ്മാതാവിനെ അന്വേഷണ സംഘം വിളിച്ചു വരുത്തുന്നത്. അനുവാദം വാങ്ങാതെ എന്ത് ഉദ്ദേശത്തിലാണ് നടിയുടെ വീട്ടിൽ എത്തിയതെന്നതടക്കമുള്ള കാര്യങ്ങളും വെളിപ്പെടുത്തേണ്ടി വരും.
ഇയാളുടെ ഫോൺ കോൾ ലിസ്റ്റും പൊലീസ് പരിശോധിച്ചിട്ടുണ്ട്. അതിനു പിന്നാലെയാണ് നിർമ്മാതാവിൽ നിന്നും മൊഴിയെടുക്കാൻ തീരുമാനിച്ചത്.
advertisement
സിനിമ രംഗത്തുള്ള കൂടുതൽ പേരിൽ നിന്നും മൊഴിയെടുക്കാനുള്ള സാധ്യതയും നിലനിൽക്കുകയാണ്. തട്ടിപ്പ് സംഘം പലരെയും വിളിച്ചതിന്റെ വിശദാംശങ്ങൾ പൊലീസ് തേടിയിരുന്നു. ഇത് മൊഴിയായി രേഖപ്പെടുത്താനും  നിർദേശം നല്കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Shamna Kasim Blackmail case | നിർമ്മാതാവ് ഷംനയുടെ വീട്ടിലെത്തിയെന്ന് മൊഴി; ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement