ന്യൂഡല്‍ഹിയിലെ ഷാജഹാന്‍ റോഡിലുള്ള ധോല്‍പൂര്‍ ഹൗസില്‍ സ്ഥിതി ചെയ്യുന്ന യുപിഎസ്‌സി എന്ന സ്ഥാപനമാണ് കേന്ദ്ര സര്‍ക്കാരിലെ രാജ്യത്തെ നിയന്ത്രിക്കാൻ ചുമതലയുള്ള ഉയര്‍ന്ന റാങ്കിലുള്ള ചില ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. യുപിഎസ്‍സിയെ കുറിച്ച് അറിയാം ഈ പത്ത് കാര്യങ്ങൾ.
1. 1919-ലെ ഇന്ത്യാ ഗവണ്‍മെന്റ് ആക്ട് പ്രകാരമാണ് യുപിഎസ് സി സ്ഥാപിതമായത്.
2. 1923-ല്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ഇന്ത്യയിലെ സൂപ്പീരിയര്‍ സിവില്‍ സര്‍വീസസ് റോയല്‍ കമ്മീഷന്‍ രൂപീകരിച്ചു. ലോര്‍ഡ് ലീ ആയിരുന്നു അതിന്റെ ചെയര്‍മാന്‍.
advertisement
3. ഇന്ത്യയില്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ സ്ഥാപിക്കണമെന്ന് ശുപാര്‍ശ ചെയ്ത ഇന്ത്യക്കാരും ബ്രീട്ടിഷുകാരും അടങ്ങുന്ന അംഗങ്ങള്‍ തുല്യ എണ്ണം വീതം ഈ കമ്മീഷനില്‍ ഉണ്ടായിരുന്നു. 40 ശതമാനം ഇന്ത്യക്കാരും 40 ശതമാനം ബ്രിട്ടീഷുകാരും നേരിട്ട് റിക്രൂട്ട് ചെയ്യപ്പെടുകയും 20 ശതമാനം ഇന്ത്യക്കാര്‍ പ്രവിശ്യാ സര്‍വീസുകളില്‍ സ്ഥാനക്കയറ്റം നേടുകയും ചെയ്യണമെന്ന് ലീ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ ശുപാര്‍ശ 1924-ല്‍ സമര്‍പ്പിക്കപ്പെട്ടു.
4. ഇത് 1926 ഒക്ടോബര്‍ 1-ന് സര്‍ റോസ് ബാര്‍ക്കര്‍ ചെയര്‍മാനായി ആദ്യ യുപിഎസ്‌സി രൂപീകരിക്കുന്നതിലേക്ക് നയിച്ചു. അന്ന് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‍സി) എന്നാണ് ഇത് അറിയപ്പെട്ടിരുന്നത്. റോസ് ബാര്‍ക്കര്‍ 1932 വരെ ചെയര്‍മാനായി തുടര്‍ന്നു. അദ്ദേഹത്തിനുശേഷം 1936 വരെ സര്‍ ഡേവിഡ് പെട്രി ചുമതല വഹിച്ചു.
5. 1937 ഏപ്രില്‍ ഒന്നിന് മറ്റൊരു ഫോർമാറ്റായ ഫെഡറല്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ രൂപീകരിച്ചു. പുതിയ ഫോര്‍മാറ്റ് രൂപീകരിച്ചതോടെ സര്‍ ഐര്‍ ഗോര്‍ഡന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വന്നു.
6. ഇവരെല്ലാം ബ്രിട്ടീഷുകാരായിരുന്നെങ്കിലും യുപിഎസ്‌സിയുടെ ചുമതല ഏറ്റെടുത്ത ആദ്യത്തെ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ എച്ച്‌കെ കൃപലാനി ആയിരുന്നു. 1947-ല്‍ ലോര്‍ഡ് മൗണ്ട് ബാറ്റണ്‍ ആണ് അദ്ദേഹത്തെ നിയമിച്ചത്.
7. 1949 മുതല്‍ 1955 വരെ ആര്‍.എന്‍. ബാനര്‍ജി കമ്മീഷന് നേതൃത്വം നല്‍കി. ഇദ്ദേഹത്തിന്റെ കാലയളവിലാണ് ഭരണഘടന പ്രാബല്യത്തില്‍ വന്നത്. ഭരണഘടനാ സ്ഥാപനമായ പബ്ലിക് സര്‍വീസ് കമ്മീഷന് 1950 ജനുവരി 26-നാണ് യുപിഎസ്‌സി എന്ന പേര് ലഭിച്ചത്. ഐസിഎസ് എന്നത് ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് ആയും പേര് മാറ്റി.
8. 2025 മേയ് 15-ന് ചുമതലയേറ്റ അജയ് കുമാര്‍ കമ്മീഷന്റെ 33-ാമത് ചെയര്‍പേഴ്‌സണാണ്. തത്സമയ വെര്‍ച്വല്‍ സംവാദം നടത്തുന്ന യുപിഎസ് സിയുടെ ആദ്യ ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.
9. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍പേഴ്‌സണാണ് സംഘടനയുടെ തലവന്‍. പരീക്ഷകളുടെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നതും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും സിവില്‍ സര്‍വീസുകാരുടെയും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും സംബന്ധിച്ച കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും ചെയര്‍പേഴ്‌സണാണ്.
10. ഇന്ത്യാ ഗവണ്‍മെന്റിന്റെ പേഴ്‌സണല്‍ ആന്‍ഡ് ട്രെയിനിംഗ് വകുപ്പിന് കീഴിലാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ ചെയര്‍പേഴ്‌സണ്‍ നേരിട്ട് ഇന്ത്യന്‍ രാഷ്ട്രപതിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.