ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. നിലവിൽ രാജ്യത്ത് കോവിഡ് മൂലമുള്ള മരണനിരക്ക് 3.1%വും രോഗമുക്തിനിരക്ക് 20%-വുമാണെന്ന് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. എന്നാൽ, രോഗമുക്തിനിരക്ക് മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കൂടുതലാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അവകാശവാദം. അടുത്തിടെ മഹാരാഷ്ട്രയിലെ ലാത്തൂരിലെ തണ്ട എന്ന ഗ്രാമത്തിലെ സ്വദേശികളായ വൃദ്ധരായ ദമ്പതികൾ 9 ദിവസത്തോളം കൊറോണ വൈറസുമായി മല്ലിട്ടതിന് ശേഷം രോഗമുക്തി കൈവരിക്കുകയുണ്ടായി.
advertisement
ദേനുചവാൻ, മോട്ടാബായി എന്നീ ദമ്പതികളെ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് വിലാസ്റാവു ദേശ്മുഖ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരുന്നത്. അവരുടെ പ്രായാധിക്യം മൂലം ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്ന ഭയം മകൻ സുരേഷ് ചവാന് ഉണ്ടായിരുന്നെങ്കിലും കൊറോണ വൈറസിനെ പൊരുതി തോൽപ്പിച്ച് വയോധികരായ ആ ദമ്പതികൾ ജീവിതം തിരിച്ചു പിടിക്കുകയായിരുന്നു.
നേരത്തെ തന്നെ രോഗം സ്ഥിരീകരിച്ചതും കൃത്യസമയത്ത് ചികിത്സ ലഭ്യമാക്കിയതുമാണ് അവർക്ക് മറ്റു കുഴപ്പങ്ങളൊന്നുമില്ലാതെ രോഗമുക്തി നേടാൻ കാരണമായതെന്ന് ആ ദമ്പതികളെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം ആ കുടുംബത്തിൽ ഈ ദമ്പതികളെ കൂടാതെ 3 കുട്ടികൾക്ക് കൂടി മാർച്ച് 24-ന് കോവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
'എന്റെ അച്ഛനും അമ്മയ്ക്കും കടുത്ത പനി ഉണ്ടായിരുന്നു. അച്ഛന് കലശലായ വയറുവേദനയും ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഞാൻ തീരുമാനിച്ചത്' - സുരേഷ് ചവാൻ പറഞ്ഞു.
Petrol Diesel Price | ഇന്ധനവിലയില്‍ പതിമൂന്നാം ദിവസവും മാറ്റമില്ല
ആദ്യം മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ പേടി ഉണ്ടായിരുന്നെന്നും പക്ഷേ അവരുടെ ജീവൻ രക്ഷിക്കാൻ അത് മാത്രമേ ഒരു മാർഗമായി മുന്നിലുണ്ടായിരുന്നുള്ളൂ എന്നും സുരേഷ് പറയുന്നു. അതുകൊണ്ട് തങ്ങളുടെ ഗ്രാമത്തിൽ നിന്ന് മൂന്നg മണിക്കൂർ യാത്ര ചെയ്യേണ്ട ദൂരമുള്ള സർക്കാർ ആശുപത്രിയിൽ അവരെ എത്തിക്കുകയായിരുന്നു എന്നും സുരേഷ് പറഞ്ഞു.
'ഈ ദമ്പതികളുടെ സി ടി (കംപ്യൂട്ടഡ്ടോമോഗ്രഫി) സ്‌കോർ 15/ 25 ആയിരുന്നു. അവരുടെ പ്രായം വെച്ച് നോക്കുമ്പോൾ അത് ആശങ്കാജനകമായ സാഹചര്യമായിരുന്നു. അവർക്ക് ഓക്സിജൻ നൽകേണ്ടി വന്നു. പോരാത്തതിന് ആന്റിവൈറൽ റെംഡെസിവിറിന്റെ അഞ്ച് ഡോസ് ഇഞ്ചക്ഷനും നൽകിയിരുന്നു' - അവരെ ചികിത്സിച്ച ഡോക്റ്റർ ഡോ. ഗജനൻ ഹൽകാഞ്ചെ പറഞ്ഞു.
ലാത്തൂർ ജില്ലയിൽ പ്രതിദിനം ശരാശരി ആയിരം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗുരുതരമായ ഈ രോഗത്തെ ആളുകൾ നിസാരമായി കാണുന്നതും കൃത്യസമയത്ത് കോവിഡ് പരിശോധനയ്ക്ക് വിധേയരാകാത്തതുമാണ് ജില്ലയിൽ കോവിഡ് വ്യാപനം കൂടുന്നതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.