TRENDING:

വഴിയരികിൽ ഉറങ്ങിയിരുന്ന അഭയാർഥി തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം

Last Updated:

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ട്രക്ക് റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകളുടെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൂറത്ത്: റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന അഭയാർഥി തൊഴിലാളികൾക്ക് മേൽ ട്രക്ക് പാഞ്ഞുകയറി പതിനഞ്ചുപേർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തില്‍ ഇന്ന് പുലർച്ചയോടെയാണ് സംഭവം. കൊസാമ്പയ്ക്ക് സമീപം കിം മാണ്ട്വി ഹൈവേയിൽ വച്ച് ട്രക്കും കരിമ്പുമായെത്തിയ ട്രാക്ടറും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ട്രക്ക് റോഡരികിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ആളുകളുടെ മുകളിലേക്ക് പാഞ്ഞു കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
advertisement

Also Read-പ്രായപൂർത്തിയാകാത്ത മകളെ ഏഴ് വര്‍ഷമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍; 'നിരവധി തവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി'

പതിനെട്ടു പേരാണ് ഇവിടെയുണ്ടായിരുന്നത്. പന്ത്രണ്ട് പേർ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരിൽ മൂന്ന് പേർ ആശുപത്രിയിലാണ് മരിച്ചത്. രാജസ്ഥാൻ ബന്‍സ്വാര സ്വദേശികളാണ് കൊല്ലപ്പെട്ടതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.  അതേസമയം അപകടത്തിൽ അനുശോചനം അറിയിച്ച് ബിജെപി നേതാവ് ഓം ബിർള പ്രതികരിച്ചിട്ടുണ്ട്.

advertisement

Also Read-Tandav Controversy | മാപ്പു പറഞ്ഞ് അണിയറ പ്രവർത്തകർ; വഴങ്ങാതെ ബിജെപി: പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

'ഗുജറാത്തിലെ സൂറത്തില്‍ വഴിയരികിൽ ഉറങ്ങിക്കിടന്ന തൊഴിലാളികളുടെ മരണത്തിനിടയാക്കിയ ഒരു ദാരുണ അപകടത്തെക്കുറിച്ച് അറിഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളോട് അഗാധമായ അനുശോചനം അറിയിക്കുകയാണ്. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖമാകട്ടെയെന്നും ആശംസിക്കുന്നു' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
വഴിയരികിൽ ഉറങ്ങിയിരുന്ന അഭയാർഥി തൊഴിലാളികളുടെ ഇടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 15 പേർക്ക് ദാരുണാന്ത്യം
Open in App
Home
Video
Impact Shorts
Web Stories