പ്രായപൂർത്തിയാകാത്ത മകളെ ഏഴ് വര്‍ഷമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍; 'നിരവധി തവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി'

Last Updated:

തന്‍റെ 11 കാരിയായ സഹോദരിയെയും പിതാവ് പീഡിപ്പിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു

ഛണ്ഡീഗഡ്: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വർഷങ്ങളായി പീഡിപ്പിച്ചിരുന്ന പിതാവ് അറസ്റ്റിൽ. പതിനേഴുകാരിയായ മകളെ കഴിഞ്ഞ ഏഴുവർഷമായി ഇയാൾ ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നു എന്നാണ് റിപ്പോർട്ട്. പീഡനത്തിനിടെ പെൺകുട്ടി പലതവണ ഗർഭിണിയായെന്നും തുടർന്ന് നിർബന്ധ ഗർഭച്ഛിദ്രത്തിന് വിധേയയാക്കിയെന്നുമാണ് പെണ്‍കുട്ടിയുടെ തന്നെ മൊഴി അനുസരിച്ചുള്ള റിപ്പോര്‍ട്ട്.
ഹരിയാനയിലെ ഹിസാറിലാണ് ഞെട്ടിക്കുന്ന സംഭവം. പെണ്‍കുട്ടി തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നാണ് സൂചന. കുട്ടി നല്‍കിയ വിവരങ്ങൾ അനുസരിച്ച് ഒരു സർക്കാർ ഉദ്യോഗസ്ഥന്‍റെ വീട്ടിൽ പാചകക്കാരനായി ജോലി നോക്കി വരികയാണ് പിതാവ്. കഴിഞ്ഞ ഏഴ് വർഷമായി നിരന്തരം ലൈംഗിക ചൂഷണങ്ങൾക്ക് മകളെ ഇരയാക്കുന്നുണ്ട്. ഇതിനിടെ പല തവണ ഗർഭിണിയായെന്നും എന്നാൽ നിർബന്ധപൂർവം ഗർഭച്ഛിദ്രം നടത്തിക്കാറുമാണ് പതിവെന്നും ആരോപിക്കുന്നു.
advertisement
പീഡനവിവരം പുറത്തുപറഞ്ഞാൽ കൊലപ്പെടുത്തുമെന്ന ഭീഷണി മുഴക്കിയിരുന്നുവെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. തന്‍റെ 11 കാരിയായ സഹോദരിയെയും പിതാവ് പീഡിപ്പിക്കാറുണ്ടെന്നും പരാതിയിൽ പറയുന്നുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിൽ ബലാത്സംഗം, ലൈംഗിക ചൂഷണം എന്നിവയ്ക്ക് പുറമെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ കൂടി ചുമത്തിയായിരുന്നു അറസ്റ്റ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രായപൂർത്തിയാകാത്ത മകളെ ഏഴ് വര്‍ഷമായി പീഡിപ്പിച്ച പിതാവ് അറസ്റ്റില്‍; 'നിരവധി തവണ ഗര്‍ഭച്ഛിദ്രത്തിന് വിധേയയാക്കി'
Next Article
advertisement
'എന്റെ ഉറ്റസുഹൃത്ത്'; ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രിക്ക് മുന്നിൽ നരേന്ദ്ര മോദിയെ പ്രശംസിച്ച് ട്രംപ്
'എന്റെ ഉറ്റസുഹൃത്ത്'; ഈജിപ്തിലെ സമാധാന ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രിക്ക് മുന്നിൽ നരേന്ദ്ര മോദിയെ പ്രശംസിച്ച് ട്രംപ
  • ഡോണൾഡ് ട്രംപ് ഈജിപ്തിലെ ഉച്ചകോടിയിൽ നരേന്ദ്ര മോദിയെ പ്രശംസിച്ചു.

  • ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് മുന്നോട്ടുപോകുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

  • ഗാസ സമാധാന ഉച്ചകോടിയിൽ 20 രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പങ്കെടുത്തു.

View All
advertisement