Tandav Controversy | മാപ്പു പറഞ്ഞ് അണിയറ പ്രവർത്തകർ; വഴങ്ങാതെ ബിജെപി: പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ്
- Published by:Asha Sulfiker
- news18-malayalam
Last Updated:
താണ്ഡവ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.
മുംബൈ: 'താണ്ഡവ്' വെബ് സീരിസുമായി ബന്ധപ്പെട്ട വിവാദത്തിൽ നിലപാട് കടുപ്പിച്ച് ബിജെപി. ചിത്രം ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്ന ആരോപണത്തെ തുടർന്ന് അഭിനേതാക്കളും അണിയറ പ്രവർത്തകരും ഉൾപ്പെടെ ഖേദപ്രകടനം നടത്തിയിരുന്നു. എന്നാൽ ഈ ഖേദപ്രകടനം കൊണ്ടു മാത്രം കാര്യമില്ല എന്നാണ് ബിജെപി നിലപാട്. എല്ലാവരെയും ജയിലിൽ അടയ്ക്കണമെന്നും അതുവരെ പ്രതിഷേധം ശക്തമാക്കുമെന്നുമാണ് ഇവർ അറിയിച്ചിരിക്കുന്നത്.
ആമസോൺ പ്രൈമിലാണ് താണ്ഡവ് സംപ്രേഷണം ചെയ്യുന്നത്. മൂന്ന് ദിവസത്തിനകം ആമസോണിനെതിരെ കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ നടപടി കടുപ്പിക്കുമെന്ന മുന്നറിയിപ്പാണ് മഹാരാഷ്ട്ര സർക്കാരിന് ഇവർ നൽകിയിരിക്കുന്നത്. ' ആമസോണുമായി മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കും ചർച്ചകനിരവധി രാഷ്ട്രീയ നേതാക്കൾ ചെലുത്തിയ സമ്മർദ്ദങ്ങൾക്കുമൊടുവിലാണ് താണ്ഡവ് ടീം ക്ഷമ ചോദിക്കാൻ നിർബന്ധിതരായത്. എന്നാൽ നിങ്ങളുടെ ക്ഷമാപണം മാത്രം പര്യാപ്തമല്ലെന്ന് ഞങ്ങൾ വ്യക്തമാക്കുകയാണ്. എല്ലാവരെയും ജയിലിൽ ആക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. ആമസോൺ ഉത്പ്പന്നങ്ങൾ വിലക്കണമെന്ന പ്രചാരണം കൂടുതൽ ശക്തമാക്കുകയും ചെയ്യും'. ബിജെപി നേതാവ് രാം കദം അറിയിച്ചു.
advertisement
ഹൈന്ദവ വികാരങ്ങളെ മാനിക്കുന്ന തരത്തിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള സർക്കാർ പെരുമാറേണ്ട സമയം അതിക്രമിച്ചു എന്നാണ് ബിജെപി മീഡിയ തലവൻ വിശ്വാസ് പതക് പറയുന്നത്. 'ഹിന്ദുത്വം എന്ന തങ്ങളുടെ അടിസ്ഥാനഘടകം ശിവ സേന മറന്നിരിക്കുകയാണ്. ഹൈന്ദവ വിശ്വാസികളുടെ വികാരങ്ങളെ അവർ ഇപ്പോൾ പരിഗണിക്കുന്നതേയില്ല കാരണം ഈ വികാരങ്ങളെ ബഹുമാനിക്കാത്ത പാർട്ടികളുമായി ചേർന്നാണ് അവരിപ്പോൾ ഭരണത്തിലിരിക്കുന്നത്. ആമസോണിനും താണ്ഡവ് നിർമ്മാതാക്കൾക്കുമെതിരെ വരുന്ന മൂന്ന് ദിവസത്തിനുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾ പ്രതിഷേധം ശക്തമാക്കും' വിശ്വാസ് വ്യക്തമാക്കി.
advertisement
ഇതേ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ ദിവസം ബിജെപി നേതാവ് രാം കദമിന്‍റെ നേതൃത്വത്തിൽ ബികെസി പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ആമസോൺ ഓഫീസിലെത്തി ചർച്ചകൾ നടത്തിയത്. അതേസമയം താണ്ഡവ് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉള്ളടക്കങ്ങൾക്ക് നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യം വീണ്ടും ശക്തമായിട്ടുണ്ട്.
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
January 19, 2021 8:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Film/
Tandav Controversy | മാപ്പു പറഞ്ഞ് അണിയറ പ്രവർത്തകർ; വഴങ്ങാതെ ബിജെപി: പ്രതിഷേധം കടുപ്പിക്കുമെന്ന് മുന്നറിയിപ്പ്