Also Read-മകൾക്ക് എംബിബിഎസ് അഡ്മിഷൻ നേടിയെടുക്കാൻ നീറ്റ് മാർക്ക് ഷീറ്റിലടക്കം കൃത്രിമം; ഡോക്ടർ അറസ്റ്റിൽ
മരിച്ചയാളുടെ ബന്ധുക്കളും അയൽവാസികളുമാണ് മരണപ്പെട്ടവരിലേറേയും. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തി വേറേയാറും അകത്തു കുടുങ്ങിയിട്ടില്ലെന്ന് അധികൃതര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്. ഉഖ്ലർഷി ഗ്രാമത്തിലെ ശ്മശാനത്തിലുണ്ടായ അപകടത്തിൽ പ്രദേശവാസികൾ തന്നെയാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. തുടർന്ന് പൊലീസും നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സും സ്ഥലത്തെത്തി. ഇവരെത്തിയാണ് ആളുകളെ അവശിഷ്ടങ്ങള്‍ക്കിടയിൽ നിന്നും പുറത്തെടുത്തത്.
Also Read-വനിതാ കോൺസ്റ്റബിളിന്റെ ദുരൂഹ മരണം; 'പാസ്റ്റർ' അടക്കം രണ്ടു പേർ അറസ്റ്റിൽ
advertisement
പരിക്കേറ്റ പതിനഞ്ചോളം പേരെ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ദുഃഖം അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മരണപ്പെട്ടവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ വിശദമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മീററ്റ് ഡിവിഷണൽ കമ്മീഷണർ അഡിജിപി എന്നിവർക്കും നിര്‍ദേശം നൽകിയിട്ടുണ്ട്.
കേന്ദ്രമന്ത്രിയും ഗസീയബാദ് എംപിയുമായ വി.കെ.സിംഗ് അടക്കമുള്ളവർ ദുരന്തസ്ഥലം സന്ദർശിച്ചിരുന്നു. പ്രതിരോധ മന്ത്രിയും ലക്നൗ എംപിയുമായ രാജ്നാഥ് സിംഗ്, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരും സംഭവത്തിൽ ദുഃഖം അറിയിച്ചിട്ടുണ്ട്.