സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ കണക്കനുസരിച്ച് പട്ന, സമസ്തിപൂർ, കിഴക്കൻ ചമ്പാരൻ, പടിഞ്ഞാറൻ ചമ്പാരൻ, ഷിയോഹർ, കതിഹാർ, മധേപുര, പുരനിയ ജില്ലകളിലാണ് ഇടിമിന്നലിൽ ആൾ നാശമുണ്ടായത്.
സമസ്തിപൂരിലാണ് ഏറ്റവും അധികം മരണം ഇന്ന് റിപ്പോർട്ട് ചെയ്തത്. ഏഴുപേരാണ് ജില്ലയിൽ മരിച്ചത്. പട്ന (6), കിഴക്കൻ ചമ്പാരൻ (4), കതിഹാർ (3), ഷിയോഹർ, മധേപുര (2), പടിഞ്ഞാറൻ ചമ്പാരൻ, പുരനിയ (1) എന്നിങ്ങനെയാണ് മരിച്ചത്.
ജൂണ്‍ 30ന് അഞ്ച് ജില്ലകളിലായി 11 പേരാണ് ഇടിമിന്നലേറ്റ് മരിച്ചത്. എന്നാൽ ജൂൺ 25ന് 23 ജില്ലകളിലായി 83 പേർക്കാണ് ഇടിമിന്നലേറ്റ് ജീവൻ നഷ്ടമായത്. ദുരന്തത്തിൽ അഗാതമായ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാർ മരിച്ചവരുടെ കുടുംബങ്ങൾക്ക് നാലു ലക്ഷം രൂപ സഹായധനമായി പ്രഖ്യാപിച്ചു.
advertisement
TRENDING:ബിയറിൽ 12 വർഷമായി മൂത്രമൊഴിക്കുന്നു; ബഡ്‌വൈസര്‍ ജീവനക്കാരന്റെ വെളിപ്പടുത്തൽ ശരിയാണോ ? [NEWS]നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റ്; ജോസ് കെ മാണിക്ക് സിപിഎമ്മിന്റെ ഓഫർ [NEWS]ഗൗരി ഇനി ഓർമ; കേരളത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിലെ പ്രതികളെ കുടുക്കിയ സാക്ഷി വിടപറഞ്ഞത് 98ാം വയസ്സിൽ [NEWS]
ഉത്തർപ്രദേശിൽ അഞ്ചുപേർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 70കാരനായ വിമുക്തഭടൻ ബാബുലാൽ സിങ്, ഗ്രാമവാസിയായ നിർമൽവർമ എന്നിവർ കൃഷിയിടത്തിൽ പണിയെടുക്കുന്നതിനിടെയാണ് മിന്നലേറ്റ് മരിച്ചത്.
