advertisement

Jose K Mani| നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റ്; ജോസ് കെ മാണിക്ക് സിപിഎമ്മിന്റെ ഓഫർ

Last Updated:

മാണി സി കാപ്പനെ രാജ്യസഭയിലെത്തിച്ചുകൊണ്ട് ജോസ് കെ മാണിയുടെ മുന്നണിപ്രവേശനത്തിന് വഴിതെളിക്കാനാണ് സിപിഎം നീക്കം.

കോട്ടയം: യുഡിഎഫിൽ നിന്ന് പുറത്താക്കിയ ജോസ് കെ മാണി വിഭാഗത്തിന് എൽഡിഎഫിൽ പ്രവേശനമൊരുക്കാൻ ഫോർമുലയുമായി സിപിഎം. നിയമസഭ തെരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകൾ സിപിഎം വാഗ്ദാനം ചെയ്തു. മുതിർന്ന സിപിഎം നേതാവ് കോട്ടയത്തെത്തി ചർച്ച നടത്തിയതായാണ് വിവരം. മാണി സി കാപ്പനെ രാജ്യസഭയിലെത്തിച്ചുകൊണ്ട് ജോസ് കെ മാണിയുടെ മുന്നണിപ്രവേശനത്തിന് വഴിതെളിക്കാനാണ് സിപിഎം നീക്കം. സ്കറിയാ തോമസ് വിഭാഗവുമായി ലയിക്കണമെന്ന നിർദേശമാണ് സിപിഎം മുന്നോട്ടുവെച്ചത്.
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തിൽ കഴിഞ്ഞ ദിവസം ആശങ്കയറിയിച്ച പാലാ എംഎൽഎ മാണി സി കാപ്പൻ ഇന്ന് ജോസ് കെ മാണിയുടെ വരവിനെ സ്വാഗതം ചെയ്യുന്നതായി പ്രതികരിച്ചു. അതേസമയം പാലാ സീറ്റ് താൻ ജയിച്ചതാണെന്നും അത് വിട്ടുനൽകില്ലെന്നും അദ്ദേഹം പറഞ്ഞു. ജയിച്ച സീറ്റ് വിട്ടുകൊടുക്കുന്ന പാരമ്പര്യം എൽഡിഎഫിന് ഇല്ലെന്നും മാണി സി കാപ്പൻ പറഞ്ഞു.
ജോസ് കെ മാണിയുടെ പാർട്ടിയെ എൽഡിഎഫിൽ എടുക്കുന്നതുസംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ലെന്ന് മുന്നണി കൺവീനർ എ. വിജയരാഘവൻ പറഞ്ഞു. എൽഡിഎഫ് ചർച്ച ചെയ്തു അഭിപ്രായം രൂപീകരിച്ചശേഷമേ ഇക്കാര്യം പറയാൻ പറ്റൂ. ജോസ് വിഭാഗവും നിലപാട് വ്യക്തമാക്കണമെന്ന് എ വിജയരാഘവൻ പറഞ്ഞു.
advertisement
advertisement
അതേസമയം ജോസ് കെ മാണിക്ക് യുഡിഎഫിൽ തുടരാൻ അർഹതയില്ലെന്ന് പി ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു. ജോസ് കെ മാണി എങ്ങോട്ടുപോകുമെന്ന് ഇപ്പോൾ പറയാനാകില്ല. അത് എൽഡിഎഫിലേക്കാകാം, എൻഡിഎയിലേക്കാകാമെന്നും ജോസഫ് പറഞ്ഞു. യുഡിഎഫ് തീരുമാനം അംഗീകരിക്കാത്ത ആർക്കും മുന്നണിയിൽ തുടരാനാകില്ല. നല്ല കുട്ടിയായി തിരിച്ചുവന്നാൽ എടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Jose K Mani| നിയമസഭാ തെരഞ്ഞെടുപ്പിൽ 9 സീറ്റ്; ജോസ് കെ മാണിക്ക് സിപിഎമ്മിന്റെ ഓഫർ
Next Article
advertisement
ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ
ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ
  • ഇറാൻ്റെ ഉപരോധത്തിനിടയിലും ഹോർമുസ് കടലിടുക്ക് വിജയകരമായി കടന്ന് എട്ട് ഇന്ത്യൻ കപ്പലുകൾ

  • 485 ഇന്ത്യൻ കപ്പൽ ജീവനക്കാരുമായി 15-ലധികം ഇന്ത്യൻ പതാകയുള്ള കപ്പലുകൾ ഗൾഫ് മേഖലയിലുണ്ട്

  • ഇറാൻ സൗഹൃദ രാജ്യങ്ങൾക്ക് ജലപാത തുറന്നുനൽകുമെന്ന് വ്യക്തമാക്കിയെങ്കിലും അമേരിക്കയ്ക്ക് നിരോധനം

View All
advertisement