ഇന്റർഫേസ് /വാർത്ത /Buzz / Budweiser | ബിയറിൽ 12 വർഷമായി മൂത്രമൊഴിക്കുന്നു; ബഡ്‌വൈസര്‍ ജീവനക്കാരന്റെ വെളിപ്പടുത്തൽ ശരിയാണോ ?

Budweiser | ബിയറിൽ 12 വർഷമായി മൂത്രമൊഴിക്കുന്നു; ബഡ്‌വൈസര്‍ ജീവനക്കാരന്റെ വെളിപ്പടുത്തൽ ശരിയാണോ ?

News18 Malayalam

News18 Malayalam

ട്വിറ്ററിൽ ട്രെൻഡിങ്ങായി ബഡ്‌വൈസര്‍

  • Share this:

ലോകത്തിലെ പ്രമുഖ ബിയർ നിർമാതാക്കളായ ബഡ്‌വൈസര്‍ ഇന്ന് സോഷ്യൽ മീഡിയയിലാകെ 'തരംഗ'മായി. ട്വിറ്ററിൽ ബഡ്‌വൈസര്‍ എന്നത് ട്രെൻഡിങ്ങാണ്. ബഡ്‌വൈസര്‍ ജീവനക്കാരന്റെ വെളിപ്പെടുത്തൽ സംബന്ധിച്ച വാർത്ത പ്രചരിച്ചതോടെയാണ് സോഷ്യൽ മീഡിയ ഒന്നാകെ ഇളകി മറിഞ്ഞത്. 12 വർഷമായി ബിയർ ടാങ്കുകളിൽ മൂത്രമൊഴിക്കാറുണ്ടെന്ന ജീവനക്കാരന്റെ വെളിപ്പെടുത്തൽ 'വാർത്ത'യാണ് സോഷ്യൽ മീഡിയയെയും ബിയർ പ്രേമികളെയും ഇളക്കിമറിച്ചത്.

'ഫൂളിഷ് ഹ്യൂമർ' ആണ് ബഡ്‌വൈസര്‍ ജീവനക്കാരനായ വാൾട്ടർ പവലിന്റെ പേരിൽ വെളിപ്പെടുത്തൽ പ്രസിദ്ധീകരിച്ചത്. 12 വർഷമായി ബിയർ ടാങ്കിൽ താൻ മൂത്രമൊഴിക്കാറുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ബിയർ കാനിലേക്ക് നിറയ്ക്കുന്നതിന് മുൻപാണ് ഇക്കാര്യം ചെയ്തിരുന്നതെന്നും 34 കാരൻ വെളിപ്പെടുത്തുന്നു.

വാർത്തയുടെ സ്ക്രീൻഷോട്ടുകൾ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ ട്രോളുകള്‍ പ്രവഹിക്കാൻ തുടങ്ങി. എന്നാൽ സംഭവം കൈവിട്ടുപോയതോടെ വിശദീകരണവുമായി പ്രസാധകർ തന്നെ രംഗത്തെത്തി. ആളുകളെ രസിപ്പിക്കാനുള്ള ഹാസ്യപേജിലാണ് ജീവനക്കാരന്റേത് എന്ന പേരിൽ റിപ്പോർട്ട് വന്നത്. 'ഫൂളിഷ് ഹ്യൂമറിൽ വന്നത് സങ്കൽപ കഥയാണ്. ഇതിന് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല' - വെബ്സൈറ്റ് പിന്നീട് വിശദീകരിച്ചു.

വാർത്തയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ട്രോളുകളിൽ ചിലത്-

TRENDING:മുന്നോട്ടുതന്നെ: മാണി.സി.കാപ്പന് രാജ്യസഭയിലെത്താൻ സിപിഎം ഫോർമുല; ജോസിന്റെ വരവിനെ സ്വാഗതം ചെയ്ത് എൻസിപി [NEWS]Tamil Nadu Custodial Deaths | പ്രതികളായ പൊലീസ് ഉദ്യോഗസ്ഥരുടെ അറസ്റ്റ് പടക്കം പൊട്ടിച്ചാഘോഷിച്ച് ജനങ്ങൾ [NEWS]Lionel Messi 700 | അർജന്‍റീനയിലും ബാഴ്സലോണയിലും മെസി നേടിയ 10 മികച്ച ഗോളുകൾ [NEWS]

സംഗതി എന്തായാലും ബിയർ പ്രേമികൾ ട്രോളുകളായി കളംനിറ‍ഞ്ഞതോടെ ബഡ് വൈസർ ട്രെൻഡിങ്ങാവുകയായിരുന്നു.

First published:

Tags: Beer, Trending trolls, Twitter