എട്ട് സെക്കൻഡുള്ള വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ആറു വയസുകാരൻ സ്ട്രെച്ചർ തള്ളുന്നതും അമ്മ വലിച്ചു കൊണ്ട് പോകുന്നതുമാണ് വീഡിയോയിൽ. വീഡിയോ ശ്രദ്ധയിൽപ്പെട്ട ദിയോരിയ ജില്ലാ മജിസ്ട്രേറ്റ് ആശുപത്രിയിലെത്തുകയും അന്വേഷണത്തിന് ഉത്തരവിടുകയുമായിരുന്നു.
മുറിവേറ്റതിനെ തുടർന്ന് രണ്ട് ദിവസം മുമ്പാണ് വൃദ്ധനെ സർജിക്കൽ വാർഡിൽ അഡ്മിറ്റ് ചെയ്തത്. ഭാര്യയ്ക്ക് സുഖമില്ലാത്തതിനാൽ മകൾ ബിന്ദുവും അവരുടെ ആറ് വയസുള്ള മകനുമാണ് ആശുപത്രിയിൽ വൃദ്ധന് കൂട്ടിരിക്കുന്നത്.
മുറിവ് തുന്നിക്കെട്ടുന്നതിന് വാർഡിൽ നിന്ന് കൊണ്ടു പോകുന്നതിനും തിരികെ കൊണ്ടു വരുന്നതിനും ഓരോ പ്രാവശ്യവും വാർഡ് ബോയി 30 രൂപ ആവശ്യപ്പെട്ടിരുന്നതായി ബിന്ദു പറഞ്ഞു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇയാൾ സ്ട്രെച്ചർ എടുക്കാൻ തയ്യാറായില്ലെന്നും അവർ പറഞ്ഞു.
advertisement
TRENDING:SushantSinghRajput|സുശാന്തിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമ; നായകൻ ടിക്ടോക് താരം സച്ചിൻ തിവാരി; ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത്[NEWS]ബി ഗ്രേഡ് നടിമാരെന്ന പരാമർശം; കങ്കണയ്ക്ക് താപ്സി പന്നുവിൻറെ മറുപടി
[PHOTO]ദരിദ്രർക്ക് ഫണ്ട് ലഭ്യമാക്കൽ; നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് നീതി ആയോഗിനൊപ്പം പ്രവർത്തിച്ചേക്കും
[NEWS]
ഇതിനെ തുടർന്നാണ് ആറ് വയസുകാരനായ ശിവമിന്‍റെ സഹായത്തോടെ സ്ട്രെച്ചർ എടുത്തതെന്നും അവർ വ്യക്തമാക്കി. ആശുപത്രിയിലെത്തിയ ദിയോരിയ ജില്ലാ മജിസ്ട്രേറ്റ് അമിത് കിഷോർ ഇവരെ സന്ദര്‍ശിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
