ദരിദ്രർക്ക് ഫണ്ട് ലഭ്യമാക്കൽ; നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് നീതി ആയോഗിനൊപ്പം പ്രവർത്തിച്ചേക്കും
- Published by:Gowthamy GG
- news18-malayalam
Last Updated:
ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് പാവപ്പെട്ടവർക്ക് ഫണ്ട് ലഭ്യമാക്കാൻ ഗ്രാമീണ കേന്ദ്രീകൃത വായ്പ നയം ആവശ്യമാണെന്ന് ഗഡ്കരി പറഞ്ഞു.
ദരിദ്രർക്ക് ഫണ്ട് കൂടുതൽ ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശം രൂപപ്പെടുത്തുന്നതിനായി നീതി ആയോഗിനൊപ്പം പ്രവർത്തിക്കാൻ നൊബേൽ പുരസ്കാര ജേതാവും സംരംഭകനുമായ മുഹമ്മദ് യൂനുസിനോട് ആവശ്യപ്പെട്ട് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. പാന്‍ ഐഐടി അലുമ്നി റീച്ച് ഫോർ ഇന്ത്യ ഫൗണ്ടേഷൻ ഓണ്‍ലൈൻ കോൺക്ലേവിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഗഡ്കരി ഇക്കാര്യം ആവശ്യപ്പെട്ടത്.
ഒരു ബിസിനസ്സ് ആരംഭിക്കുന്നതിന് പാവപ്പെട്ടവർക്ക് ഫണ്ട് ലഭ്യമാക്കാൻ ഗ്രാമീണ കേന്ദ്രീകൃത വായ്പ നയം ആവശ്യമാണെന്ന് ഗഡ്കരി പറഞ്ഞു. ടാറ്റ സൺസ് മുൻ ഡയറക്ടർ ആർ ഗോപാൽകൃഷ്ണനാണ് കോൺക്ലേവിന് ആതിഥേയത്വം വഹിച്ചത്.
നിരാലംബരായവർക്കായി ഞങ്ങൾ ഒരു സ്വതന്ത്ര നയം രൂപീകരിക്കേണ്ടതുണ്ട്, കാരണം എല്ലാവർക്കും വായ്പ നൽകുന്നത് നടപ്പിലാക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. ദരിദ്രർക്കും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നിൽക്കുന്നവർക്കായി പ്രത്യേക നയം വേണം; കഴിവുള്ളവർക്ക് മൂലധനം ഇല്ല. ചെറിയ മൂലധനത്തിലൂടെ അവർക്ക് സ്വന്തമായി എന്തെങ്കിലും ആരംഭിക്കാൻ കഴിയും. ഇത് സാമ്പത്തിക അസമത്വത്തിന്റെ പ്രശ്നം പരിഹരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഇതോടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം വാങ്ങൽ ശേഷിയും മെച്ചപ്പെടും- ഗഡ്കരി പറഞ്ഞു.
advertisement
നിലവിൽ ഗ്രാമീണ മേഖലകളിൽ കേന്ദ്രീകരിച്ചിരിക്കുന്ന മൈക്രോഫിനാൻസ് സ്ഥാപനങ്ങൾ (എംഎഫ്‌ഐ) നിക്ഷേപം സ്വീകരിക്കുന്നത് അനുവദിക്കുന്നില്ല. മൈക്രോഫിനാൻസുകളെ നിക്ഷേപം സ്വീകരിക്കാൻ അനുവദിക്കണമെന്ന് ബാങ്കിംഗ് വ്യവസായത്തിലെ ചില വിഭാഗങ്ങൾ സർക്കാരിനോട് അഭ്യർത്ഥിക്കുന്നുണ്ട്. ഇത് മൈക്രോ ഫിനാൻസുകളെ സ്വതന്ത്രരാക്കാനും ഗ്രാമീണ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനും സഹായിക്കുമെന്ന് യൂനുസ് പറയുന്നു.
TRENDING:Sea Cockroach |പതിനെട്ടാം പിറന്നാളിന് മകൾക്ക് അച്ഛൻ എഴുതിയ കത്ത്; മൈത്രേയന്റെ കത്ത് പങ്കുവെച്ച് കനി കുസൃതി[NEWS]Viral video|കോവിഡിനെ തോൽപ്പിച്ച് മടങ്ങിവരുന്ന സഹോദരിയെ നൃത്തം ചെയ്ത് സ്വീകരിച്ച് പെൺകുട്ടി
advertisement
[PHOTO]
മൈക്രോ ക്രെഡിറ്റ്, മൈക്രോഫിനാൻസ് എന്നീ ആശയങ്ങൾക്ക് നേതൃത്വം നൽകിയ ഗ്രാമീൻ ബാങ്ക് സ്ഥാപിച്ച ബംഗ്ലാദേശ് ബാങ്കറും സാമ്പത്തിക ശാസ്ത്രജ്ഞനുമാണ് യൂനുസ്.
ഈ വിഷയത്തിൽ നിർദ്ദേശം തയ്യാറാക്കി നൽകണമെന്ന് ഗഡ്കരി യൂനുസിനോട് ആവശ്യപ്പെട്ടു. ഇതിൽ പ്രധാനമന്ത്രിയുടെയും ധനമന്ത്രിയുടെയും അംഗീകാരം താൻ വാങ്ങിത്തരാമെന്നും ഇത് മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ വളരെ ആഗ്രഹിക്കുന്നുവെന്നും ഗഡ്കരി വ്യക്തമാക്കി.
advertisement
നമ്മുടെ ബാങ്കിംഗ് സംവിധാനം വളരെ നല്ലതാണ്. എന്നാൽ നിരാലംബരായവർക്ക് വായ്പ ലഭിക്കുന്നത് ഇന്ത്യയിൽ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. പണമുള്ളവർ ഫിനാൻസ് ലഭിക്കുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. പാവപ്പെട്ടവർക്ക് കഴിവുകളുണ്ടെങ്കിലും ആരും അവർക്ക് ധനസഹായം നൽകാൻ തയ്യാറല്ല. പാവപ്പെട്ടവരെ പിന്തുണയ്ക്കുന്നതിനായി ഞങ്ങൾ പദ്ധതികൾ ആവിഷ്കരിക്കാൻ ശ്രമിക്കുന്നു- ഗഡ്കരി വ്യക്തമാക്കി.
ഡെപ്പോസിറ്റ് പരിധി വർദ്ധിപ്പിക്കുന്നതിന് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവരെ ഒരു റേറ്റിംഗ് സംവിധാനം സൃഷ്ടിച്ച് ഈ രീതിക്ക് കീഴിൽ വായ്പാ സംവിധാനം കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഗഡ്കരി വാദിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 20, 2020 6:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ദരിദ്രർക്ക് ഫണ്ട് ലഭ്യമാക്കൽ; നൊബേൽ ജേതാവ് മുഹമ്മദ് യൂനുസ് നീതി ആയോഗിനൊപ്പം പ്രവർത്തിച്ചേക്കും


