അപകടത്തിന് പിന്നാലെ അഗ്നിരക്ഷാസേനയും പൊലീസും എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന എൽപിജി സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതോടെ രക്ഷാപ്രവർത്തനം ദുർഘടമായി. മുറി അകത്ത് നിന്ന് പുട്ടിയിരുന്നതിനാൽ പുറത്തുവരാൻ കഴിയാതെ വീട്ടിലുണ്ടായിരുന്നവർ ഏറെ നേരം മുറിക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്നു. ഫയർഫോഴ്സ് സംഘം വാതിൽ പൊളിച്ച് അകത്ത് കടന്നെങ്കിലും പല മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.
ചാർജിംഗ് പോയിന്റിൽ നിന്നുണ്ടായ തീ സമീപത്തെ വൈദ്യുതി പോസ്റ്റിലേക്ക് പടർന്നുപിടിക്കുകയായിരുന്നു. തീ വേഗത്തിൽ പടർന്ന് പിടിച്ചത് അപകടത്തിന്റെ ആഘാതം ഇരട്ടിയാക്കി. പുലർച്ചെ നാല് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വീട് പൂർണമായും തീ വിഴുങ്ങിയിരുന്നു.
advertisement
സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് കണക്കിലെടുത്ത് അഗ്നിശമന സേന തീ നിയന്ത്രണവിധേയമാക്കി. വീടിനുള്ളിലേക്ക് അതിവേഗം തീ പടർന്നുപിടിക്കുകയായിരുന്നെന്ന് പൊലീസ് കമ്മീഷണർ സന്തോഷ് കുമാർ സിംഗ് പറഞ്ഞു. ഇവി ചാർജിംഗ് പൊയിന്റാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഒന്നിലധികം സിലിണ്ടറുകൾ വീട്ടിലുണ്ടായിരുന്നതായും കമ്മീഷണർ വ്യക്തമാക്കി.
