TRENDING:

Exclusive | പൗരത്വ ഭേദഗതി നിയമത്തോടും അയോധ്യ വിധിയോടും എതിർപ്പ്; പോപ്പുലർ ഫ്രണ്ടിന്റെ 'ഇന്ത്യ വിരുദ്ധ' പ്രവർത്തനങ്ങളുടെ നീണ്ടനിര

Last Updated:

തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ഈ ആഴ്ചയാണ് എൻഐഎ രാജ്യവ്യാപക റെയ്ഡുകൾ നടത്തിയിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുസ്ലീങ്ങൾക്കിടയിൽ ഉൾപ്പെടെ രാജ്യത്തെ എല്ലാ സമുദായങ്ങളിലും വിദ്വേഷം ആളിക്കത്തിക്കാൻ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (PFI) ശ്രമിക്കുന്നതായി ഉന്നത രഹസ്യാന്വേഷണ വൃത്തങ്ങൾ. സിഎൻഎൻ-ന്യൂസ് 18നോടാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. സർക്കാരിനും സാധാരണക്കാർക്കുമിടയിൽ വിള്ളലുകൾ സൃഷ്ടിക്കാൻ സംഘടന എല്ലായ്‌പ്പോഴും ശ്രമിക്കുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. തീവ്രവാദ പ്രവർത്തനങ്ങളുടെ പേരിൽ ഈ ആഴ്ചയാണ് എൻഐഎ രാജ്യവ്യാപക റെയ്ഡുകൾ നടത്തിയത്.
advertisement

സുപ്രീംകോടതിയുടെ അയോധ്യ വിധിയെയും (ayodhya verdict) പോപ്പുലർ ഫ്രണ്ട് എതിർത്തിരുന്നു, മുസ്ലീം വിരുദ്ധമെന്നാണ് വിധിയെ സംഘടന വിശേഷിപ്പിച്ചത്. അന്താരാഷ്ട്ര തലത്തിൽ അതിനെതിരെ റാലികളും സെമിനാറുകളും അവർ സംഘടിപ്പിച്ചിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. അടുത്തിടെ ഇന്ത്യയിലെ മുസ്ലീം സമുദായത്തെ പ്രകോപിപ്പിക്കുന്നതിനായി ഗ്യാൻവ്യാപി മസ്ജിദ് തർക്കത്തെ കുറിച്ചും സംഘടന ചർച്ച ചെയ്തിരുന്നതായി അവർ കൂട്ടിച്ചേർത്തു.

അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിനെ (NRC) മുസ്ലീം വിരുദ്ധ പ്രവർത്തനമെന്ന് വിശേഷിപ്പിച്ചു കൊണ്ടാണ് പിഎഫ്‌ഐ എതിർത്തത്. ഇത് നിരവധി മുസ്ലീങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കുകയും അവരിൽ ചിലരെ ഈ സംഘടനയിൽ ചേരാൻ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പൗരത്വ ഭേദഗതി നിയമത്തെയും (CAA) പാൻ-ഇന്ത്യ എൻആർസിയെയും സംഘടന എതിർക്കുകയും അംഗത്വവും സംഭാവനകളും വർധിപ്പിക്കുന്നതിന് ഇത് ഉപയോഗിക്കുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

advertisement

also read : പോപ്പുലർ ഫ്രണ്ട് പ്രതിഷേധത്തിനിടെ പാക് അനുകൂല മുദ്രാവാക്യം; കർശന നടപടിയെന്ന് മഹാരാഷ്ട്രാ സർക്കാർ

മുത്തലാഖിനെതിരായ സർക്കാർ നടപടികളെയും പിഎഫ്‌ഐ എതിർത്തിരുന്നു. ഇത് മുസ്ലീങ്ങളുടെ വ്യക്തി നിയമങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് അവർ വിശേഷിപ്പിച്ചത്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പുനസംഘടിപ്പിക്കാനും നവീകരിക്കാനും ലക്ഷ്യമിട്ടുള്ള സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തെ പിഎഫ്‌ഐയുടെ വിദ്യാർത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയും എതിർത്തു.

എൻആർസിക്കും സിഎഎയ്ക്കും എതിരായ പ്രക്ഷോഭത്തിനായി കാനഡയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള റോഹിങ്ക്യൻ നേതാക്കൾ ഫണ്ട് സ്വരൂപിക്കുന്നുണ്ടെന്നും വൃത്തങ്ങൾ അറിയിച്ചു. യൂറോപ്പിൽ നിന്നുള്ള ഫണ്ട് ശേഖരണത്തിന്റെ ചുമതലയുള്ള യൂറോപ്യൻ റോഹിങ്ക്യ കൗൺസിൽ (ഇആർസി) അംഗമായ സാഹിർ ഖാന് ഈ തുക അയച്ചുകൊടുക്കുകയും പിന്നീട് ബംഗ്ലാദേശ് വഴി പശ്ചിമ ബംഗാളിലെ പിഎഫ്‌ഐ അംഗങ്ങൾക്ക് കൈമാറുകയുമാണ് ചെയ്യുന്നത്.

advertisement

കൂടാതെ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ അതിന്റെ വെബ്സൈറ്റിൽ കേന്ദ്ര സർക്കാരിന്റെ ലോഗോ ഉപയോഗിക്കുകയും പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെതിരെ സംസാരിക്കുകയും ചെയ്തിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇത് ഇന്ത്യ-ഇസ്രായേൽ ബന്ധത്തെ വലിയ രീതിയിൽ ബാധിച്ചുവെന്നും അധികൃതർ കൂട്ടിച്ചേർത്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പോപ്പുലർ ഫ്രണ്ട് ഗൂഢാലോചന നടത്തിയതായും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. കേരളത്തിൽ നിന്ന് വ്യാഴാഴ്ച ഇഡി അറസ്റ്റ് ചെയ്ത ഷഫീഖ് പിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ വർഷം ജൂലൈ 12ന് ബീഹാറിൽ വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
Exclusive | പൗരത്വ ഭേദഗതി നിയമത്തോടും അയോധ്യ വിധിയോടും എതിർപ്പ്; പോപ്പുലർ ഫ്രണ്ടിന്റെ 'ഇന്ത്യ വിരുദ്ധ' പ്രവർത്തനങ്ങളുടെ നീണ്ടനിര
Advertisement
Open in App
Home
Video
Impact Shorts
Web Stories