TRENDING:

വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറന്നു പുറത്തേക്കു ചാടാൻ ശ്രമം; ലാൻഡ് ചെയ്യുന്നതുവരെ യാത്രികനെ ജീവനക്കാർ തടഞ്ഞുവെച്ചു

Last Updated:

വിമാനം യാത്ര തുടങ്ങിയതു മുതൽ ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. അതിനിടെയാണ് പെട്ടെന്ന് എമർജൻസി വാതിലിന് അടുത്തേക്ക് ഓടിയെത്തി, അത് തുറന്നു പുറത്തേക്കു ചാടാൻ ശ്രമിച്ചത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വാരണാസി: വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറന്നു പുറത്തേക്കു ചാടാൻ ശ്രമിച്ച യാത്രക്കാരനെ ജീവനക്കാർ തടഞ്ഞു വെച്ചു. വിമാനം ലാൻഡ് ചെയ്യുന്നതുവരെ ഇയാളെ ജീവനക്കാർ തടഞ്ഞു വെക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡൽഹിയിൽനിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഒരാൾ എമർജൻസി വാതിൽ തുറന്നു പുറത്തേക്കു ചാടാൻ ശ്രമിച്ചത്.
advertisement

ഇയാളെ വിമാനത്തിലെ ജീവനക്കാർ ചേർന്ന് തടഞ്ഞു വെക്കുകയായിരുന്നു. യാത്രയിൽ ഉടനീളം ഇയാൾ ജീവനക്കാരെ കൈയേറ്റം ചെയ്യുകയും അസഭ്യം പറയുകയും ചെയ്തു. ഫുൾപൂരിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ പറയുന്നതനുസരിച്ച്, മാനസികവിഭ്രാന്തിയോടെയായിരുന്നു ഇയാളുടെ പെരുമാറ്റം. വിമാനം യാത്ര തുടങ്ങിയതു മുതൽ ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കിക്കൊണ്ടിരുന്നു. അതിനിടെയാണ് പെട്ടെന്ന് എമർജൻസി വാതിലിന് അടുത്തേക്ക് ഓടിയെത്തി, അത് തുറന്നു പുറത്തേക്കു ചാടാൻ ശ്രമിച്ചത്.

ജീവനക്കാരുടെ അവസരോചിതമായ ഇടപെടൽ കാരണമാണ് യുവാവ് രക്ഷപെട്ടത്. സംഭവത്തെക്കുറിച്ച് ഫുൾപൂരിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ പറയുന്നത് ഇങ്ങനെ, "ഒരു യാത്രക്കാരൻ ഡൽഹിയിൽ നിന്നുള്ള വാരണാസി വിമാനത്തിൽ അടിയന്തര എക്സിറ്റ് വാതിൽ തുറക്കാൻ ശ്രമിച്ചു. വിമാനം വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡിംഗ് ചെയ്യുന്നതുവരെ ക്രൂ അംഗങ്ങൾ അയാളെ തടഞ്ഞു വെക്കുകയായിരുന്നു. വിമാനത്തിന്റെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളറെ വിവരം അറിയിക്കുകയും ലാൻഡിംഗ് അഭ്യർത്ഥിക്കുകയും ചെയ്തു ”എസ്എച്ച്ഒ പറഞ്ഞു. യാത്രക്കാരെ പിന്നീട് വാരണാസി വിമാനത്താവളത്തിൽ വെച്ച് സി ഐ എസ് എഫിന് കൈമാറി.

advertisement

ഈ മാസം ആദ്യമുണ്ടായ സംഭവത്തിൽ ഷാര്‍ജയില്‍ നിന്ന് ലക്‌നൗവിലേക്ക് വരികയായിരുന്ന ഇന്‍ഡിഗോ എയര്‍ലൈന്‍സ് വിമാനം പാകിസ്ഥാനില്‍ അടിയന്തര ലാന്‍ഡിംഗ് നടത്തി. വിമാനത്തിലെ യാത്രക്കാരന് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കറാച്ചി വിമാനത്താവളത്തില്‍ ഇറക്കിയത്. എന്നാല്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് മുമ്പു തന്നെ 67 വയസുകാരനായ യാത്രക്കാരന്‍ മരണപ്പെട്ടതായി സ്ഥിരീകരിച്ചു.

You may also like:'ഇന്ധന, പാചകവാതക വില വർധനവിൽ മോദിയും പിണറായിയും കണ്ണും പൂട്ടിയിരിക്കുന്നു': ഉമ്മന്‍ ചാണ്ടി

advertisement

ഹബീബ് ഉര്‍ റഹ്‌മാൻ എന്ന യാത്രക്കാരനാണ് വിമാനത്തിൽവെച്ച് മരിച്ചത്.  ഹൃദയാഘാതമായിരുന്നു മരണകാരണം. മാനുഷിക പരിഗണന നല്‍കിയാണ് വിമാനം ലാന്‍ഡിംഗിന് അനുവദിച്ചതെന്ന് കറാച്ചി വിമാനത്താവളം അധികൃതര്‍ പറയുകയുണ്ടായി. പിന്നീട് അഹമ്മദാബാദിലേക്ക് പുറപ്പെട്ട വിമാനം ഇവിടെയെത്തി മരിച്ച യാത്രക്കാരൻ ഇരുന്ന സീറ്റ് ശുചിയാക്കിയ ശേഷമാണ് ലക്‌നൗവിലേക്ക് പുറപ്പെട്ടതെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.

You May Also Like- സിന്ദൂരം തൊട്ട് ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയുടെ ഭാര്യ; വീണ്ടും ചർച്ചയായി ഹസീൻ ജഹാൻ

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചൊവ്വാഴ്ച രാവിലെ ആയിരുന്നു സംഭവം. ഷാർജയിൽ നിന്ന് ലക്നൌവിലേക്കു പോയി ഇൻഡിഗോ 6 ഇ 1412 വിമാനം ആണ് കറാച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡിംഗ് നടത്തിയത്. ഒരു യാത്രക്കാരന് നെഞ്ചുവേദനയുണ്ടെന്ന് വിമാനത്താവള അധികൃതരെ അറിയിച്ചിരുന്നു. ഇതേ തുടർന്ന് ഇന്ത്യയിലേക്കുള്ള വിമാനം ലാൻഡ് ചെയ്യാൻ കറാച്ചിയിലെ ജിന്ന അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അനുമതി നൽകി. എന്നാൽ വിമാനം ഇറങ്ങുന്നതിന് മുമ്പ് 67 കാരനായ ഹബീബ്-ഉർ-റഹ്മാൻ എന്ന യാത്രക്കാരന്‍റെ മരണം സംഭവിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/India/
വിമാനയാത്രയ്ക്കിടെ എമർജൻസി വാതിൽ തുറന്നു പുറത്തേക്കു ചാടാൻ ശ്രമം; ലാൻഡ് ചെയ്യുന്നതുവരെ യാത്രികനെ ജീവനക്കാർ തടഞ്ഞുവെച്ചു
Open in App
Home
Video
Impact Shorts
Web Stories