TRENDING:

LIVE- ആധാർ മൊബൈലുമായോ ബാങ്ക് അക്കൌണ്ടുമായോ ബന്ധിപ്പിക്കേണ്ട

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: ആധാർ ഇനി മുതൽ മൊബൈൽ നമ്പറുമായും ബാങ്ക് അക്കൌണ്ടുമായും ബന്ധിപ്പിക്കേണ്ടതില്ല. ഈ സുപ്രധാന നിർദേശത്തോടെ ആധാറിന് കോടതി നിയമസാധുത നൽകി. ഇതുകൂടാതെ സ്കൂൾ പ്രവേശനത്തിനും പ്രവേശന പരീക്ഷകൾക്കും ആധാർ നിർബന്ധമാക്കേണ്ടെന്നും കോടതി വ്യക്തമാക്കി. ആധാർ നിയമത്തിലെ മൂന്നു വകുപ്പുകൾ കോടതി റദ്ദാക്കി. ആധാർ നിയമത്തിലെ സെക്ഷൻ 57 ആണ് കോടതി റദ്ദാക്കിയത്. ആധാർ ഇല്ലെങ്കിലും പൌരന് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങൾ നിഷേധിക്കരുതെന്ന് കോടതി വ്യക്തമാക്കി.  പൌരൻമാർക്ക് ഏകീകൃത തിരിച്ചറിയൽ രേഖ നല്ലതാണെന്ന് കോടതി വ്യക്തമാക്കി. അഞ്ചംഗ ഭരണഘടനാബെഞ്ചിലെ ഭൂരിപക്ഷ വിധി ആധാറിന് അനുകൂലമായിരുന്നു. ആധാറിന് അനുകൂല വിധി പ്രസ്താവിച്ചുകൊണ്ട് ജസ്റ്റിസ് സിക്രിയാണ് വിധി പ്രസ്താവം തുടങ്ങിയത്. വിവരം ചോരാതിരിക്കാൻ നിയമനിർമാണം വേണമെന്നും കോടതി നിർദേശിച്ചു.  മറ്റ് തിരിച്ചറിയൽ രേഖകളെ അപേക്ഷിച്ച് ആധാർ മികച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.  സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് ആധാർ ഉപകാരപ്പെടുമെന്ന് കോടതി വ്യക്തമാക്കി. ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്നാണ്‌ ഹര്‍ജിക്കാര്‍ ഉന്നയിച്ച പ്രധാന വാദം.
advertisement

ഇന്ന് പുറത്തുവരുന്നത് സുപ്രധാന വിധിന്യായങ്ങൾ

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആധാർ കേസ് തത്സമയ വിവരങ്ങൾ ചുവടെ...

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
LIVE- ആധാർ മൊബൈലുമായോ ബാങ്ക് അക്കൌണ്ടുമായോ ബന്ധിപ്പിക്കേണ്ട