1971ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി നിയമം ഭേദഗതി ചെയ്തു കൊണ്ട് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (ഭേദഗതി) ബിൽ 2020 മന്ത്രിസഭ അംഗീകരിക്കുകയായിരുന്നു. പാർലമെന്റിന്റെ തുടർന്നുള്ള സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും.
also read:പങ്കാളിയുടെ സമ്മതമില്ലാതെ ലൈംഗിക ബന്ധം ചിത്രീകരിക്കുന്നത് ക്രിമിനൽ കുറ്റം
ബലാത്സംഗ ഇരകളെയും പ്രായപൂർത്തിയാകാത്തവരെയും സഹായിക്കാനാണ് ഇതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേകർ മാധ്യമങ്ങളോട് പറഞ്ഞു. ഇത് ഗർഭധാരണത്തെ സുരക്ഷിതമായി അവസാനിപ്പിക്കുന്നത് ഉറപ്പാക്കുമെന്നും സ്ത്രീകൾക്ക് അവരുടെ ശരീരത്തിന്മേൽ പ്രത്യുത്പാദന അവകാശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് മാതൃമരണ നിരക്ക് കുറയ്ക്കുമെന്നും അദ്ദേഹം .
advertisement
അവിവാഹിതകളായ സ്ത്രീകള്‍ക്കും ആഗ്രഹിക്കാതെ ഗര്‍ഭിണികളാവുന്നവര്‍ക്കും ഗര്‍ഭച്ഛിദ്രത്തിന് അനുമതി നൽകണമെന്നും പല സംഘടനകളും ആവശ്യപ്പെട്ടിരുന്നു.
