കേന്ദ്രസർക്കാർ 2017 ൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി കൊണ്ടുവന്ന 10 ശതമാനം ജോലി സംവരണം സുപ്രീം കോടതി അംഗീകരിച്ച് പല സംസ്ഥാനങ്ങളും നടപ്പിൽ വരുത്തി. എന്നാൽ ഇത് 7 വർഷം കഴിഞ്ഞിട്ടും തമിഴ്നാട്ടിൽ പ്രാബല്യത്തിൽ കൊണ്ട് വരാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ലെന്ന് എ ബി എസ് പി പ്രസിഡന്റ് വിനോദ് കുമാർ പറഞ്ഞു.
തമിഴ്നാട്ടിൽ മൊത്തം ഒന്നര കോടിയോളവും കന്യാകുമാരി ജില്ലയിൽ മാത്രം നാലേകാൽ ലക്ഷത്തോളം മുന്നോക്ക വിഭാഗ സമുദായ വോട്ടുകൾ ഉള്ളതിനാൽ ജയ പരാജയം നിർണ്ണയിക്കാൻ ശക്തിയുള്ള വോട്ടു ബാങ്ക് തങ്ങൾക്ക് ഉണ്ടെന്നും സംഘടന അവകാശപ്പെട്ടു.
advertisement
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക് വേണ്ടി തമിഴ്‌നാട്ടിലെ ഒരു രാഷ്ട്രിയ പാർട്ടിയും സംസാരിക്കാൻ മുന്നോട്ട് വരാത്തതിൽ വേദനയുണ്ട് അദ്ദേഹം പറഞ്ഞു. ''ഞങ്ങൾക്കുവേണ്ടി സംസാരിച്ച് ഇതിന് തീരുമാനം കാണാൻ മുൻ വരുന്ന രാഷ്ട്രീയ പാർട്ടിക്കായിരിക്കും ഞങ്ങളുടെ സംഘടനയുടെ വോട്ട്. ഈ വരുന്ന പൊതു തെരഞ്ഞെടുപ്പിൽ കന്യാകുമാരി മണ്ഡലത്തിലും നിയമസഭയിലേക്ക് വിളവൻകോട് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിലും വിജയം ഉറപ്പാക്കുന്ന തരത്തിൽ നല്ലൊരു ശതമാനം വോട്ട് മുന്നോക്ക വിഭാഗങ്ങളുടെതാണ്. അതിനാൽ 10 ശതമാനം സംവരണം നടപ്പിലാക്കാൻ മുന്നോട്ട് വരുന്ന പാർട്ടിക്ക് വോട്ട് നൽക്കുന്നതായിരിക്കും'' - അദ്ദേഹം പറഞ്ഞു.
തക്കലക്ക് സമീപം പുലിയൂർക്കുറിച്ചി എൻഎസ്എസ് കരയോഗം ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിൽ നായർ, വെളളാളർ, ബ്രാഹ്മണ സമുദായ നേതാക്കൾ പങ്കെടുത്തു.