TRENDING:

പൊതു ഇൻഷുറൻസ് കമ്പനികൾക്ക് ബജറ്റ് വിഹിതമായി 4000 കോടി ലഭിച്ചേക്കും

Last Updated:

ഉയർന്ന തോതിലുള്ള ഇൻഷുറൻസ് ക്ലെയിം കാരണം പൊതുമേഖലയിലെ ഇൻഷുറൻസ് കമ്പനികൾ കടുത്ത സമ്മർദ്ദത്തിലാണ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: പൊതുമേഖലയിലെ മൂന്നു ഇൻഷുറൻസ് കമ്പനികൾക്കായി 4000 കോടി രൂപയുടെ ബജറ്റ് വിഹിതം ലഭിച്ചേക്കും. ഫെബ്രുവരി ഒന്നിനാണ് മോദി സർക്കാരിന്‍റെ 2019-20 സാമ്പത്തിക വർഷത്തിലേക്കുള്ള ഇടക്കാല ബജറ്റ്. നാഷണൽ ഇൻഷുറൻസ്, ഓറിയന്‍റൽ ഇൻഷുറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി എന്നിവയ്ക്കായിരിക്കും 4000 കോടി രൂപയുടെ ബജറ്റ് വിഹിതം ലഭിക്കുകയെന്ന് ധനകാര്യവകുപ്പ് വൃത്തങ്ങൾ പറയുന്നത്. 2018-19 ബജറ്റിൽ ഈ മൂന്നു കമ്പനികളെ ലയിപ്പിച്ച് ഒരു കമ്പനിയാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു.
advertisement

മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ്: നികുതി ആനുകൂല്യങ്ങള്‍ക്ക് സാധ്യത

ഉയർന്ന തോതിലുള്ള ഇൻഷുറൻസ് ക്ലെയിം കാരണം പൊതുമേഖലയിലെ ഇൻഷുറൻസ് കമ്പനികൾ കടുത്ത സമ്മർദ്ദത്തിലാണ്. കൂടുതൽ നഷ്ടത്തിലേക്ക് പോകാതെ ഇവയെ സഹായിക്കുന്നതിനാണ് സർക്കാർ കൂടുതൽ ബജറ്റ് വിഹിതം നീക്കിവെക്കുന്നതെന്നാണ് റിപ്പോർട്ട്.

കേന്ദ്ര ബജറ്റ് അവതരിപ്പിച്ച പ്രധാനമന്ത്രിമാർ ഇവരാണ്

പൊതുമേഖലയിലെ ഇൻഷുറൻസ് കമ്പനികളെ ലയിപ്പിക്കുന്നതിനുള്ള നടപടിക്രമം പൂർത്തിയായി വരുകയാണ്. ലയനം കൂടി മുന്നിൽക്കണ്ട് കൂടുതൽ ബജറ്റ് വിഹിതം അനുവദിക്കാനാണ് സർക്കാർ നീക്കം. 2017 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം ഇന്ത്യൻ ഇൻഷുറൻസ് മേഖലയിലെ 35 ശതമാനവും ഈ മൂന്നു കമ്പനികളുടെ കൈവശമായിരുന്നു. 41,461 കോടി രൂപയുടെ പ്രീമിയമാണ് മൂന്നു കമ്പനികൾക്കുമായുള്ളത്. രാജ്യത്താകമാനം 6000 ഓഫീസുകളും 44000 ജീവനക്കാരുമുള്ള ഈ മൂന്നു ഇൻഷുറൻസ് കമ്പനികളുടെയും ആസ്തി 9243 കോടി രൂപയാണ്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/India/
പൊതു ഇൻഷുറൻസ് കമ്പനികൾക്ക് ബജറ്റ് വിഹിതമായി 4000 കോടി ലഭിച്ചേക്കും