TRENDING:

Farmers protest| റിഹാന മാത്രമല്ല, കർഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ തുൻബർഗും

Last Updated:

റിഹാനയുടെ കർഷക സമരത്തെ കുറിച്ചുള്ള ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് ഗ്രെറ്റ തുൻബർഗും പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തെ പിന്തുണച്ച് ലോകപ്രശസ്ത പോപ് താരം റിഹാന ട്വീറ്റ് ചെയ്തതിന് പിന്നാലെ സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗും സമരത്തിന് പിന്തുണയുമായി രംഗത്ത്. ട്വിറ്ററിലൂടെയാണ് ഗ്രെറ്റ തൻുബർഗ് കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.
advertisement

ഇന്ത്യയിൽ നടക്കുന്ന കർഷ സമരത്തിനൊപ്പം നിൽക്കുന്നു എന്ന് ഗ്രേറ്റ ട്വീറ്റ് ചെയ്തു. റിഹാനയുടെ കർഷക സമരത്തെ കുറിച്ചുള്ള ട്വീറ്റ് വൈറലായിക്കൊണ്ടിരിക്കുന്നതിന് പിന്നാലെയാണ് ഗ്രെറ്റയും പിന്തുണ അറിയിച്ച് എത്തിയിരിക്കുന്നത്. ട്വീറ്റിനൊപ്പം കർഷക സമരത്തെ കുറിച്ചുള്ള സിഎൻഎൻ വാർത്തയും ഗ്രെറ്റ പങ്കുവെച്ചിട്ടുണ്ട്.

കർഷക സമരം നടക്കുന്ന സ്ഥലത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചു എന്ന വാർത്തയാണ് പ്രമുഖർ പങ്കുവെച്ചിരിക്കുന്നത്. എന്തുകൊണ്ട് നമ്മൾ ഇതിനെ കുറിച്ച് സംസാരിക്കുന്നില്ലെന്നായിരുന്നു വാർത്ത പങ്കുവെച്ച് റിഹാനയുടെ ട്വീറ്റ്. ഒപ്പം #FarmersProtest എന്ന ഹാഷ്ടാഗും ചേർത്തിരുന്നു.

advertisement

ലോകം മുഴുവൻ കോടിക്കണക്കിന് ആരാധകരുള്ള റിഹാനയുടെ ട്വീറ്റ് ഉടൻ തന്നെ വൈറലാകുകയും ചെയ്തു. റിഹാന വാർത്ത പങ്കുവച്ചതോട ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധത്തിന് കൂടുതൽ ആളുകളുടെ ശ്രദ്ധയിൽപ്പെടുമെന്നാണ് ചിലരുടെ അഭിപ്രായം. ഈ വിഷയം ഉയർത്തിക്കാട്ടിയതിന് പലരും റിഹാനയ്ക്കും നന്ദി അറിയിച്ചിട്ടുമുണ്ട്.

advertisement

കർഷക സമരത്തെ പിന്തുണച്ച ബോളിവുഡ് താരം ദിൽജിത്ത് ദോസൻജ്, അടക്കമുള്ളവർ റിഹാനയ്ക്ക് നന്ദിയും അറിയിച്ച് രംഗത്തെത്തി. അതേസമയം, റിഹാനയുടെ ട്വീറ്റ് വന്നതിന് പിന്നാലെ താരത്തെ വിമർശിച്ച് ബോളിവുഡ് നടി കങ്കണ റണൗത്തും രംഗത്തെത്തിയിരുന്നു.

കർഷക സമരത്തിന്റെ തുടക്കം മുതൽ അതിനെ എതിർക്കുന്ന താരമാണ് കങ്കണ റണൗത്ത്. കർഷകരല്ല രാജ്യത്തെ വിഭജിക്കാൻ ശ്രമിക്കുന്ന തീവ്രവാദികളാണ് പ്രതിഷേധിക്കുന്നതെന്നും അതിനാലാണ് ആരും സംസാരിക്കാത്തത് എന്നുമായിരുന്നു കങ്കണയുടെ ട്വീറ്റ്.

advertisement

കർഷക സമരത്തെ പിന്തുണച്ച റിഹാനയെ വിഡ്ഢിയെന്നും ഡമ്മിയെന്നുമൊക്കെ കങ്കണ പരിഹസിച്ചു. 'ആരും അവരെക്കുറിച്ച് സംസാരിക്കാത്തത് എന്തെന്നാൽ അവര്‍ കർഷകരല്ല, ഇന്ത്യയെ ഭിന്നിപ്പിക്കാൻ ശ്രകമിക്കുന്ന തീവ്രവാദികളാണ് അതുവഴി തകര്‍ന്ന് ദുർബലമാകുന്ന രാഷ്ട്രത്തെ ചൈനയ്ക്ക് എറ്റെടുക്കാനും യുഎസ്എ പോലെ ഒരു ചൈനീസ് കോളനിയാക്കി മാറ്റാനും വേണ്ടി. അവിടെ ഇരിക്കു വിഡ്ഢി, നിങ്ങൾ ഡമ്മികളെ പോലെ ഞങ്ങളുടെ ദേശത്തെ വിൽക്കാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ല' എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

എന്നാൽ കങ്കണയുടെ ട്വീറ്റിനെതിരെയും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. റിഹാനയ്ക്ക് പിന്നാലെ ഗ്രെറ്റ തൻബർഗിനെ പോലെ ലോകം ശ്രദ്ധിക്കുന്ന വ്യക്തികൾ കർഷക സമരത്തെ കുറിച്ച് സംസാരിക്കുന്നതിനെ പലരും സ്വാഗതം ചെയ്യുന്നു.

മലയാളം വാർത്തകൾ/ വാർത്ത/India/
Farmers protest| റിഹാന മാത്രമല്ല, കർഷക സമരത്തെ പിന്തുണച്ച് ഗ്രെറ്റ തുൻബർഗും
Open in App
Home
Video
Impact Shorts
Web Stories