TRENDING:

Agnipath | അഗ്നിപഥ് പദ്ധതിയിലൂടെ നാല് വർഷത്തേക്ക് സൈനികരാകാം; ‘അഗ‍്‍നിവീ‍ർ’ ആയാൽ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ

Last Updated:

നാല് വർഷത്തെ ഹ്രസ്വ സൈനിക സേവനം കഴിയുന്നവരെ അർധസൈനിക സേനകളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള സാധ്യതയുമുണ്ട്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സൈന്യത്തിൽ നാല് വർഷത്തെ സേവനത്തിനായി പുതിയ ആളുകളെ എടുക്കുന്ന പദ്ധതി കേന്ദ്ര സർക്കാർ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. നാല് വർഷത്തിന് ശേഷം ഒരു വിഭാഗം ആളുകളെ റെഗുലർ സർവീസിലേക്ക് മാറ്റുകയും ചെയ്യും. അഗ്നിപഥ് (Agnipath) എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പദ്ധതി വഴി എടുക്കുന്ന സൈനികരെ അഗ‍്‍നിവീ‍ർ (Agniveers) എന്നാണ് വിളിക്കുക. വരുന്ന മൂന്ന് മാസത്തിനുള്ളിൽ ഓഫീസർ റാങ്കിന് താഴെയുള്ള പോസ്റ്റുകളിലേക്കായുള്ള റിക്രൂട്ട്മെൻറ് നടപടിക്രമങ്ങൾ തുടങ്ങും. 17.5 മുതൽ 21 വരെ പ്രായമുള്ള യുവാക്കളെയാണ് ഈ പദ്ധതി വഴി സൈന്യത്തിലെടുക്കുന്നത്.
advertisement

സൈനികർക്കായുള്ള ഈ ഹ്രസ്വകാല റിക്രൂട്ട്മെൻറ് പദ്ധതിയുമായി ബന്ധപ്പെട്ട് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ താഴെ പറയുന്നവയാണ്:

റിക്രൂട്ട്മെൻറ്: 17.5 മുതൽ 21 വയസ്സ് വരെയാണ് ഈ പോസ്റ്റിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള പ്രായപരിധി. പരിശീലന കാലയളവ് മുതൽ നാല് വർഷത്തേക്ക് ഉദ്യോഗാർഥികളെ സർവീസ് ആക്റ്റ് പ്രകാരം എൻറോൾ ചെയ്യും. ഇവർക്ക് സൈന്യത്തിൻെറ നിലവിലുള്ള പരിശീലന കേന്ദ്രങ്ങളിൽ നിന്ന് എല്ലാതരത്തിലുമുള്ള കഠിനമായ പരിശീലനങ്ങളും നൽകും.

ആദ്യഘട്ടത്തിൽ 45000 പേരെയാണ് ഈ പദ്ധതി പ്രകാരം പ്രതിരോധ വകുപ്പിന് കീഴിൽ ജോലിക്കെടുക്കുകയെന്നാണ് പ്രധാന സോഴ്സുകളിൽ നിന്ന് ന്യൂസ് 18ന് ലഭിച്ചിട്ടുള്ള വിവരം.

advertisement

സാമ്പത്തിക പാക്കേജ്: തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആദ്യവർഷം വാർഷിക ശമ്പളമായി ഏകദേശം 4.76 ലക്ഷം രൂപയാണ് ലഭിക്കുക. നാലാമത്തെ വർഷമാവുമ്പോൾ ശമ്പളത്തിൽ വർധനവുണ്ടാകും. വാർഷിക ശമ്പളം 6.92 ലക്ഷം രൂപ വരെ ഉയരും. അപകടകരമായ ദൌത്യങ്ങൾ, റേഷൻ, വസ്ത്രം, യാത്ര തുടങ്ങിയവുമായി ബന്ധപ്പെട്ട് അലവൻസുകളും ലഭിക്കും.

സേവാനിധി: സേവാനിധി പാക്കേജ് ഈ പദ്ധതിയുടെ ഭാഗമാണ്. എല്ലാ മാസവും സൈനികൻ 30 ശതമാനവും സർക്കാർ 30 ശതമാനവും സംഭാവന ചെയ്താണ് ഈ തുക ലഭിക്കുക. നാല് വർഷം കഴിഞ്ഞ് പിരിയുമ്പോൾ 11.71 ലക്ഷം രൂപ ഈയിനത്തിൽ ലഭിക്കും.

advertisement

മരണത്തിന് നഷ്ടപരിഹാരം: ദൗ‍ർഭാഗ്യകരമായി സൈനിക സേവനത്തിനിടയിൽ മരണം സംഭവിക്കുകയാണെങ്കിൽ കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കും. 48 ലക്ഷം രൂപയുടെ ലൈഫ് ഇൻഷൂറൻസ് കവറേജ് ഓരോ സൈനികനും ലഭിക്കും.

അംഗവൈകല്യം സംഭവിച്ചാൽ നഷ്ടപരിഹാരം: സേവനത്തിനിടെ ഏതെങ്കിലും തരത്തിൽ അംഗവൈകല്യം സംഭവിച്ചാൽ മെഡിക്കൽ പരിശോധനകൾക്ക് ശേഷം അർഹമായ തുക നഷ്ടപരിഹാരമായി ലഭിക്കും. 44ലക്ഷം, 25 ലക്ഷം, 15 ലക്ഷം എന്നിങ്ങനെ അംഗവൈകല്യത്തിൻെറ തോതനുസരിച്ചാണ് നഷ്ടപരിഹാരം ലഭ്യമാകുക.

കാലാവധി പൂർത്തിയാക്കിയാൽ: നാല് വർഷത്തെ സേവനം പൂർത്തിയാക്കിയാൽ സേവാനിധി ആനുകൂല്യങ്ങളും സർട്ടിഫിക്കറ്റുകളും ലഭിക്കും. ഇതിന് ശേഷം സൈന്യത്തിൽ ജോലിക്കായി അപേക്ഷിക്കുകയും ചെയ്യാം.

advertisement

പരമാവധി സൈനികരെ നിലനിർത്തുന്നതിനായിരിക്കും ഊന്നൽ നൽകുകയെന്നാണ് റിപ്പോർട്ട്. നാല് വർഷത്തെ ഹ്രസ്വ സൈനിക സേവനം കഴിയുന്നവരെ അർധസൈനിക സേനകളിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള സാധ്യതയുമുണ്ട്. ഇവർക്ക് കൂടുതൽ പരിശീലനം നൽകേണ്ട എന്നത് കൊണ്ട് ചെലവ് കുറയ്ക്കാനും സാധിക്കും.

മലയാളം വാർത്തകൾ/ വാർത്ത/India/
Agnipath | അഗ്നിപഥ് പദ്ധതിയിലൂടെ നാല് വർഷത്തേക്ക് സൈനികരാകാം; ‘അഗ‍്‍നിവീ‍ർ’ ആയാൽ സർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ
Open in App
Home
Video
Impact Shorts
Web Stories