പലസ്തീൻ പ്രശ്നം പരിഹരിക്കാൻ അമേരിക്ക മുന്നോട്ടു വെച്ച നിർദ്ദേശങ്ങൾ
ഫലപ്രദമായി നടപ്പിലാക്കാൻ ലോക രാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങൾ ഉണ്ടാകണം. പലസ്തീനിൽ സമാധാനം സ്ഥാപിക്കാൻ സൗദി അറേബ്യയും മറ്റു അറബ് ,മുസ്‌ലിം രാഷ്ട്രങ്ങളും എടുത്ത നിലപാട് അങ്ങേയറ്റം സ്വാഗതാർഹമാണെന്നും ഫലസ്തീൻ ജനതക്ക് മാനവിക സഹായങ്ങൾ പോലും തടയുന്ന ഇസ്രായേൽ നടപടി കാടത്തമാണെന്നും കേന്ദ്ര ശൂറ അഭിപ്രായപ്പെട്ടു.
ഈയിടെ അന്തരിച്ച സുഊദി ഗ്രാന്റ് മുഫ്തിയും
വിഖ്യാത പണ്ഡിതനുമായ ശൈഖ് അബ്ദുൽ അസീസ് ആലുശൈഖിന്റെ സേവനങ്ങൾ ശൂറ അനുസ്‌മരിച്ചു.ദേശീയ തലത്തിൽ അഹ്‌ലെ ഹദീസ് സംഘടിപ്പിച്ച ഖുർആൻ മനപാഠ മത്സരത്തിൽ വിജയികളായവർക്കു സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അവസാന റൗണ്ട് മത്സരങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അറുന്നൂറ് വിദ്യാർത്ഥികൾ പങ്കെടുത്തു.
advertisement
അഹ്‌ലെ ഹദീസ് പ്രസിഡന്റ് അസ്ഗർ അലി ഇമാം മഹ്ദി അസലഫി കേന്ദ്ര ശൂറ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡോ.അബ്ദുറഹ്മാൻ ഫറയ് വായി അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി മുഹമ്മദ് ഹാറൂൻ സനാബിലി,പ്രൊഫ. വക്കീൽ പർവേസ്,ഡോ.എ ഐ അബ്ദുൽ മജീദ് സ്വലാഹി,ഹാഫിസ് അനീസ് റഹ്മാൻ,മുഹമ്മദ് അലി സലഫി ,ഖുർഷിദ് ആലം മദനി,ഹാഫിസ് അബ്ദുൽ വാഹിദ്,അബ്ദുസ്സലാം സലഫി ,
ഷമീം അക്തർ നദ്‌വി, ഹാഫിദ് ശക്കീൽ അഹ്മദ്,മൗലാനാ അനീസ് റഹ്‌മാൻ ആസ്‌മി,എന്നിവർ പ്രസംഗിച്ചു.