Also Read- ബീഹാർ നൽകിയ ആത്മവിശ്വാസം; അടുത്തലക്ഷ്യം ഉത്തർപ്രദേശും പശ്ചിമബംഗാളുമെന്ന് ഒവൈസി
ബിഹാർ തെരഞ്ഞെടുപ്പിൽ ഒവൈസിയുടെ പാർട്ടി അഞ്ച് സീറ്റുകൾ നേടിയിരുന്നു. ഒവൈസിയുടെ പാർട്ടി മഹാസഖ്യത്തിന്റെ വോട്ടുകൾ ഭിന്നിപ്പിക്കുകയും അതുവഴി എൻഡിഎയ്ക്ക് ജയിക്കാൻ കളമൊരുക്കിയെന്നും ആരോപണങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് മുനാവർ റാണ വിമർശനവുമായി എത്തിയത്.
Also Read- ബിഹാറിൽ അക്കൗണ്ട് തുറന്നത് കഴിഞ്ഞ വർഷം; 5 സീറ്റ് നേടി ഒവൈസിയുടെ AIMIM
advertisement
അസദുദ്ദീൻ ഒവൈസി ബിജെപിയുടെ പിണിയാളാണെന്നും 67 കാരനായ മുനാവർ റാണ ആരോപിച്ചു. എല്ലായ്പ്പോഴും മുസ്ലിം വോട്ടുകൾ ഭിന്നിപ്പിക്കുകയും അതുവഴി ബിജെപിക്ക് നേട്ടമുണ്ടാക്കി കൊടുക്കുകയുമാണ് ഒവൈസി ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Also Read- 'മനസ്സിൽ കുറ്റബോധം തോന്നിത്തുടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും': ടി. സിദ്ദീഖ്
ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒവൈസി ബിജെപിയുടെ ഏജന്റാണെന്നും കവി ആരോപിച്ചു. ''അസദുദ്ദീൻ ഒവൈസിയും സഹോദരൻ അക്ബറുദ്ദീൻ ഒവൈസിയും എന്നെ സംബന്ധിച്ചിടത്തോളം ഗുണ്ടകളാണ്. മുസ്ലിങ്ങളെ, പ്രത്യേകിച്ച് ചെറുപ്പക്കാരെ തെറ്റായവഴിയിലേക്ക് നയിക്കുകയും സമുദായത്തിനിടയ്ക്ക് ഭിന്നതയുണ്ടാക്കുകയുമാണ് ചെയ്യുന്നത്. ഇതെല്ലാം നേരിട്ട് ബിജെപിയെ സഹായിക്കുന്നതിനാണ്. 15000 കോടി വിലവരുന്ന സ്വന്തം സ്വത്തുക്കൾ സംരക്ഷിക്കുക എന്ന താൽപര്യം മാത്രമാണ് ഒവൈസിക്കുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.