അഴിമതി നടന്നതായി പറയപ്പെടുന്ന സമയത്ത് ക്യാപ്റ്റൻ അനിൽ ഗിൽ ആയിരുന്നു ഫ്ലയിംഗ് ട്രെയിനിംഗ് ഓർഗനൈസേഷനുകളുടെ (എഫ്ടിഒ) മേൽനോട്ടം വഹിച്ചിരുന്നത്. അവിടെ കൈക്കൂലിയായി പണം വാങ്ങിയ ശേഷം ചില എഫ്‌ടിഒകൾക്ക് ഗിൽ ആനുകൂല്യങ്ങൾ നൽകുകയും അവരുടെ പരിശീലന വിമാനം കുറഞ്ഞ വിലയ്ക്ക് വിൽക്കാൻ നിർബന്ധിക്കുകയും ചെയ്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കൂടാതെ ഇദ്ദേഹം മൂന്ന് വിമാനങ്ങൾ കൈക്കൂലിയായി വാങ്ങിയതായും അവയിൽ രണ്ടെണ്ണം റെഡ്ബേർഡ് ഏവിയേഷൻ അക്കാദമിക്ക് വാടകയ്ക്ക് നൽകിയതായും റിപ്പോർട്ട് ഉണ്ട്.
advertisement
ഈ മാസം ആദ്യം തന്നെ ഗില്ലിനെതിരെയുള്ള പ്രാഥമിക അന്വേഷണം പൂർത്തിയാക്കി അന്വേഷണ ഉദ്യോഗസ്ഥർ റിപ്പോർട്ട് മന്ത്രാലയത്തിന് സമർപ്പിരുന്നു. സെൻട്രൽ വിജിലൻസ് കമ്മിഷൻ (സിവിസി) മാനദണ്ഡപ്രകാരമാണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് കേന്ദ്ര സിവിൽ സർവീസ് ചട്ടങ്ങളിലെ സെക്ഷൻ 10 പ്രകാരം ആണ് ഗില്ലിനെ സസ്‌പെൻഡ് ചെയ്യുന്നതെന്ന് വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
കൂടാതെ സസ്‌പെൻഷൻ കാലയളവിൽ ഗിൽ രാജ്യതലസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും ഉത്തരവിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. അഴിമതിയോട് ഒരുതരത്തിലും സഹിഷ്ണുത പുലര്‍ത്തില്ലെന്നും ഇത്തരം വിഷയങ്ങള്‍ക്കെതിരെ കർശനമായ നടപടിയെടുക്കുമെന്നും വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. അതേസമയം നിലവിലെ അഴിമതി ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ, വിവിധ ഉദ്യോഗസ്ഥരുടെ ചുമതലകൾ ഡിജിസിഎ പുനഃക്രമീകരിക്കുകയും വിവിധ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.
അതോടൊപ്പം റെഡ്ബേർഡ് ഫ്ലൈറ്റ് ട്രെയിനിംഗ് അക്കാദമിയുടെ അംഗീകാരം താൽക്കാലികമായി നിർത്തിവച്ചതായും ഡിജിസിഎ അറിയിച്ചിട്ടുണ്ട്. എയർലൈനുകളിൽ നടത്തിയ പരിശോധനയിൽ പോരായ്മകൾ കണ്ടെത്തിയതിനെ തുടർന്ന് വിമാനത്തിൽ ചില അറ്റകുറ്റപ്പണികൾ ആവശ്യമാണെന്നും കണ്ടെത്തി. ഒക്ടോബറിൽ ഒരാഴ്‌ചയ്‌ക്കുള്ളിൽ രണ്ടു വിമാനങ്ങൾ തകർന്നുവീണ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.
ഈ ഫ്ലൈറ്റ് ട്രെയിനിങ് അക്കാദമിക്കെതിരെ കാരണം കാണിക്കൽ നോട്ടീസും എൻഫോഴ്സ്മെന്റ് നൽകിയിരുന്നു. 1937ലെ എയർക്രാഫ്റ്റ് നിയമങ്ങളുടെയും സിവിൽ ഏവിയേഷൻ ആവശ്യകതകളുടെയും വ്യവസ്ഥകൾ കൃത്യമായി പാലിക്കുന്നതിൽ റെഡ് ബേർഡ് ഫ്ലൈയിംഗ് ട്രെയിനിങ് ഓർഗനൈസേഷൻ വീഴ്ച വരുത്തിയതായും ഡിജിസിഎ നിരീക്ഷിച്ചു.
.