ഇരയുടെ വ്യക്തിത്വം പരസ്യമാക്കിയ സോഷ്യൽ മീഡിയ പോസ്റ്റ് അടിയന്തരമായി നീക്കം ചെയ്യാന്‍ കമ്മീഷൻ മൂന്ന് പേരോടും ആവശ്യപ്പെട്ടു. സംഭവത്തില്‍ വിശദീകരണം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവിയിൽ നിയമവിരുദ്ധമായ ഇത്തരം കാര്യങ്ങൾ ആവർത്തികരിക്കരുതെന്നും നിർദേശിച്ചു.
ഇന്ത്യൻ പീനൽ കോഡ് വ്യവസ്ഥകൾ പ്രകാരം, ലൈംഗികാതിക്രമത്തിന് ഇരയായ ആൾ അല്ലെങ്കിൽ ഇരയാണെന്ന് സംശയിക്കുന്ന ആളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന ഏതൊരാൾക്കും രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കും.
19 കാരിയെയാണ് ഹാത്രാസിൽ സെപ്റ്റംബർ 14 ന് നാല് പേർ ബലാത്സംഗം ചെയ്തത്. ആരോഗ്യനില വഷളായതിനെ തുടർന്ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെൺകുട്ടി ഇവിടെവെച്ചാണ് മരിച്ചത്. പെൺകുട്ടിയുടെ മൃതദേഹം വീട്ടുകാരെ കാണിക്കുകയോ വിട്ടുകൊടുക്കുകയോ ചെയ്യാതെ പൊലീസ് സംസ്കരിച്ചത് വലിയ വിവാദമായി.
advertisement
ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടി ഒരു റിപ്പോർട്ടറുമായി സംസാരിക്കുന്ന 48 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് മാള്‍വിയ ട്വീറ്റ് ചെയ്തിരുന്നത്. ഇതിൽ പെൺകുട്ടിയുടെ മുഖം വ്യക്തമായി കാണാമായിരുന്നു. ഇതിനെതിരേ സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം ഉയർന്നിരുന്നു.
കൂട്ടമാനഭംഗക്കേസിലെ ഇരയുടെ ചിത്രം ഉപയോഗിച്ച നിരവധി ട്വീറ്റുകൾ പോസ്റ്റ് ചെയ്തതിനെ തുടർന്നാണ് നടി സ്വരയ്ക്കും ദിഗ്വിജയ് സിംഗിനും നോട്ടീസ് നൽകിയത്.
മേൽപ്പറഞ്ഞവ കണക്കിലെടുത്ത്, ഈ അറിയിപ്പ് ലഭിച്ചുകഴിഞ്ഞാൽ നിങ്ങൾ കമ്മീഷന് തൃപ്തികരമായ ഒരു വിശദീകരണം നൽകണം. മാത്രമല്ല അത്തരം ചിത്രങ്ങൾ / വീഡിയോകൾ സോഷ്യൽ മീഡിയയിൽ സംപ്രേഷണം ചെയ്യുന്നതിൽ നിന്ന് നീക്കം ചെയ്യുകയും ഒഴിവാക്കുകയും ചെയ്യണം.
കാരണം അവ നിങ്ങളുടെ അനുയായി വ്യാപകമായി പ്രചരിപ്പിക്കുന്നു. നിലവിലുള്ള നിയമപ്രകാരം നിരോധിച്ചിരിക്കുന്നു, - മൂന്നു പേര്‍ക്കും നൽകിയ നോട്ടീസിൽ ദേശീയ വനിതാ കമ്മീഷൻ വ്യക്തമാക്കുന്നു.