Hathras Rape | 'മാധ്യമങ്ങൾ അങ്ങ് പോകും, ഞങ്ങൾ ഇവിടെത്തന്നെ കാണും': ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തിന് ജില്ല മജിസ്ട്രേറ്റിന്റെ ഭീഷണി

Last Updated:

"ഹത്രാസ് ജില്ല മജിസ്ട്രേറ്റ് പെൺകുട്ടിയുടെ പിതാവിനോട് എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കൂ. 'മാധ്യമങ്ങൾ ഇന്ന് ഇവിടെയുണ്ട്, അവർ നാളെ വിട്ടുപോകും. അവർ എല്ലാവരും പോകും. സർക്കാർ പറയുന്നത് കേൾക്കൂ'. ലജ്ജ തോന്നുന്നു. ഇതൊരു ഭീഷണിയാണോ അല്ലയോ." - വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ട് സുർജേവാല കുറിച്ചു.

ഉത്തർപ്രദേശ്: ഹത്രാസിൽ മേൽജാതിക്കാരുടെ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് ഹത്രാസ് ജില്ല മജിസ്ട്രേറ്റിന്റെ ഭീഷണി. ഹത്രാസ് ജില്ല മജിസ്ട്രേറ്റ് പ്രവീൺ ലക്ഷ്കർ പെൺകുട്ടിയുടെ പിതാവിനെ ഭീഷണിപ്പെടുത്തുന്നത് ക്യാമറയിൽ പതിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം കോൺഗ്രസ് ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വീഡിയോയിൽ സർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ പെൺകുട്ടിയുടെ പിതാവിനോട് ജില്ല മജിസ്ട്രേറ്റ് ആവശ്യപ്പെടുകയാണ്.
"പകുതി മാധ്യമങ്ങൾ ഇന്ന് പോയി. ബാക്കി പകുതി മാധ്യമങ്ങൾ നാളെയോടെ പോകും. ഞങ്ങൾ മാത്രമേ നിങ്ങൾക്കൊപ്പം കാണൂ. നിങ്ങളുടെ മൊഴി മാറ്റണമോ വേണ്ടയോ എന്നുള്ളത് നിങ്ങളുടെ മാത്രം തീരുമാനമാണ്" - ലക്ഷ്കർ കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളോട് പറയുന്നതായി ക്യാമറയിൽ പതിഞ്ഞത് ഇതാണ്.
सुनिए हाथरस के DM ने लड़की के पिता से क्या कहा: मीडिया आज यहॉं है, कल नहीं रहेगी. सब चले जायेंगे।
advertisement
"ഹത്രാസ് ജില്ല മജിസ്ട്രേറ്റ് പെൺകുട്ടിയുടെ പിതാവിനോട് എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കൂ. 'മാധ്യമങ്ങൾ ഇന്ന് ഇവിടെയുണ്ട്, അവർ നാളെ വിട്ടുപോകും. അവർ എല്ലാവരും പോകും. സർക്കാർ പറയുന്നത് കേൾക്കൂ'. ലജ്ജ തോന്നുന്നു. ഇതൊരു ഭീഷണിയാണോ അല്ലയോ." - വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ട് സുർജേവാല കുറിച്ചു.
advertisement
അതേസമയം, ഉത്തർപ്രദേശിലെ ഹത്രാസിൽ ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പത്തൊമ്പതുകാരി പെൺകുട്ടി ബലാത്സംഗത്തിന് ഇരയായില്ലെന്ന വാദവുമായി ഉത്തർപ്രദേശ് പൊലീസ് രംഗത്തെത്തി. പെൺകുട്ടി ബലാത്സംഗത്തിന് ഇരയായിട്ടില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബർ 14നാണ് കുടുംബത്തിനൊപ്പം പുൽമേട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കെ പെൺകുട്ടിയെ ഒരു സംഘം മേൽജാതിക്കാരായ പുരുഷൻമാർ ആക്രമിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയോളം ഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന പെൺകുട്ടി ചൊവ്വാഴ്ചയാണ് മരിച്ചത്.
You may also like:തിരുവനന്തപുരത്ത് ഗ്രേഡ് എസ്ഐ ആത്മഹത്യക്ക് ശ്രമിച്ചു; നില ഗുരുതരം [NEWS]ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി: സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി [NEWS] 'മുനവറലി ശിഹാബ് തങ്ങൾ ബാബരി വിധിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചതെന്ത്?' DYFI [NEWS]
പെൺകുട്ടിയുടെ ശരീരത്തിൽ പുരുഷബീജം കണ്ടെത്തിയിട്ടില്ലെന്നാണ് ഫോറൻസിക് റിപ്പോർട്ടിൽ പറയുന്നതെന്ന് എ.ഡി.ജി പ്രശാന്ത് കുമാർ പറഞ്ഞു. തീർത്തും തെറ്റായ വിവരങ്ങളിൽ നിന്ന് എങ്ങനെ ജാതിപരമായ പ്രശ്നം സൃഷ്ടിക്കാമെന്നതാണ് ഇത് തെളിയിക്കുന്നതെന്നും ജാതിപ്രശ്നം ഉണ്ടാക്കാൻ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ശ്രമിച്ചവർക്കെതിരെ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു.
advertisement
വ്യഴാഴ്ച പുതിയൊരു വീഡിയോ വന്നിട്ടുണ്ടെന്നും അതിൽ ചിലർ പറയുന്നതു പോലെ പെൺകുട്ടിയുടെ നാവ് മുറിച്ച് മാറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഹത്രാസ് ഇരയുടെ ശരീരത്തിൽ പുരുഷബീജം കണ്ടെത്തിയിട്ടില്ലെന്ന റിപ്പോർട്ട് കൂടുതൽ അന്വേഷണത്തിനായി അയച്ചിട്ടുണ്ട്. അതേസമയം, സെപ്റ്റംബർ 22ന് കുടുംബം സമർപ്പിച്ച രണ്ടാമത്തെ എഫ് ഐ ആറിൽ സംശയിക്കുന്നവരുടെ പേരുകളും ഉൾപ്പെടുത്തിയിരുന്നു. ഇതിൽ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
അതേസമയം, കുറ്റകൃത്യം നടന്ന സ്ഥലം അന്വേഷണസംഘം സന്ദർശിച്ചതായി എസ്.പി വിക്രാന്ത് വീർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടെന്നും അവരിൽ നിന്ന് മൊഴിയെടുക്കുമെന്നും അന്വേഷണം അതിവേഗം പൂർത്തിയാക്കുമെന്നും എസ്.പി അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
Hathras Rape | 'മാധ്യമങ്ങൾ അങ്ങ് പോകും, ഞങ്ങൾ ഇവിടെത്തന്നെ കാണും': ഹത്രാസ് പെൺകുട്ടിയുടെ കുടുംബത്തിന് ജില്ല മജിസ്ട്രേറ്റിന്റെ ഭീഷണി
Next Article
advertisement
PM Modi Address Today| 'തദ്ദേശീയ ഉൽപ്പന്നങ്ങൾ വാങ്ങുക;ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക'; പ്രധാനമന്ത്രി മോദി
PM Modi Address Today| 'തദ്ദേശീയ ഉൽപ്പന്നങ്ങൾ വാങ്ങുക;ആഭ്യന്തര ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുക'; പ്രധാനമന്ത്രി മോദി
  • പ്രധാനമന്ത്രി മോദി സ്വാശ്രയത്വം പ്രോത്സാഹിപ്പിക്കാൻ തദ്ദേശീയ ഉൽപ്പന്നങ്ങൾ വാങ്ങണമെന്ന് അഭ്യർത്ഥിച്ചു.

  • ഇന്ത്യയുടെ അഭിവൃദ്ധി സ്വാശ്രയത്വത്തിന്റെ ശക്തിയെ ആശ്രയിച്ചിരിക്കുന്നുവെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.

  • സ്വദേശി ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിച്ച് വിദേശ വസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് പ്രധാനമന്ത്രി.

View All
advertisement