ഇന്റർഫേസ് /വാർത്ത /India / Hathras| 'പെണ്‍മക്കളിൽ നല്ല മൂല്യങ്ങള്‍ വളയർത്തിയെടുത്താൽ ഹത്രാസ് സംഭവങ്ങള്‍ അവസാനിപ്പിക്കാം'; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

Hathras| 'പെണ്‍മക്കളിൽ നല്ല മൂല്യങ്ങള്‍ വളയർത്തിയെടുത്താൽ ഹത്രാസ് സംഭവങ്ങള്‍ അവസാനിപ്പിക്കാം'; വിവാദ പരാമർശവുമായി ബിജെപി എംഎൽഎ

യുപിയിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്

യുപിയിലെ ബിജെപി എംഎൽഎ സുരേന്ദ്ര സിംഗ്

സ്ത്രീകളില്‍ മൂല്യങ്ങള്‍ വളര്‍ത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, ഭരണത്തിനോ ആയുധങ്ങള്‍ക്കോ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു.

  • Share this:

ലക്നൗ: മാതാപിതാക്കള്‍ പെണ്‍മക്കളില്‍ നല്ല മൂല്യങ്ങള്‍ വളര്‍ത്തിയെടുക്കുകയാണെങ്കിൽ ഹത്രാസിൽ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ടതുപോലുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാനാകുമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ രംഗത്ത്. ഉത്തർപ്രദേശിലെ ബല്ലിയയില്‍ നിന്നുള്ള ബിജെപി എംഎല്‍എയായ സുരേന്ദ്ര സിങ്ങിന്റേതാണ് വിവാദ പ്രസ്താവന.

Also Read- ഹത്രാസ് ബലാത്സംഗ കേസ് സി.ബി.ഐക്ക്; ഇരയുടെ കുടുംബത്തെ സർക്കാർ സംരക്ഷിക്കണമെന്ന് രാഹുലും പ്രിയങ്കയും

സ്ത്രീകളില്‍ മൂല്യങ്ങള്‍ വളര്‍ത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് എടുത്തുപറഞ്ഞ അദ്ദേഹം, ഭരണത്തിനോ ആയുധങ്ങള്‍ക്കോ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കഴിയില്ലെന്നും കൂട്ടിച്ചേര്‍ത്തു."നല്ല മൂല്യങ്ങളുടെ സഹായത്തോടെ ഇതുപോലുള്ള സംഭവങ്ങള്‍ അവസാനിപ്പിക്കാം, വാളുകൊണ്ടോ, ഭരണംകൊണ്ടോ ഇതിന് സാധിക്കില്ല. എല്ലാ മാതാപിതാക്കളും തങ്ങളുടെ പെണ്‍മക്കളെ നല്ല മൂല്യങ്ങള്‍ പഠിപ്പിക്കണം. സര്‍ക്കാരും നല്ല മൂല്യങ്ങളും ചേര്‍ന്നാലേ രാജ്യത്തെ മനോഹരമാക്കാന്‍ കഴിയുകയുള്ളൂ"- സുരേന്ദ്ര സിങ് പറഞ്ഞു.

Also Read- 'മുഴുവൻ വ്യവസ്ഥിതിയും ക്രൂരമായി പീഡിപ്പിച്ചു'; ഹത്രാസ് ഇരയുടെ മൃതദേഹം പൊലീസ് സംസ്കരിച്ചതിൽ കടുത്ത പ്രതിഷേധം

ഇതിനിടെ, ഹത്രാസ് സംഭവത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ശനിയാഴ്ച വൈകിട്ട് ഹത്രാസിലെത്തി പെൺകുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ടിരുന്നു. 20കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതും, മൃതദേഹം ബലംപ്രയോഗിച്ച് സംസ്കരിച്ചതും രാജ്യമെമ്പാടും ശക്തമായ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

First published:

Tags: Bjp, Crime news, Gang rape, Priyanka Gandhi, Rahul gandhi, Rape case, UP Police, Yogi adithyanadh