TRENDING:

'ശക്തൻ തമ്പുരാൻ തുടങ്ങിയ ആഘോഷം വർണാഭമായ ആചാരങ്ങളുടെ നേർക്കാഴ്ചയായി'; തൃശൂർ പൂരത്തെക്കുറിച്ച് അമിത് ഷാ

Last Updated:

തൃശൂർ പൂരത്തിന് മലയാളത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആശംസകൾ നേർന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡൽഹി: തൃശൂർ പൂരത്തിന് മലയാളത്തിൽ ആശംസകൾ നേർന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തിൽ തൃശൂർ പൂരം കൊണ്ടാടുന്ന എല്ലാ സഹോദരി സഹോദരന്മാര്‍ക്കും എന്റെ പൂരം ആശംസകളെന്നാണ് മലയാളത്തിലും ഇം​ഗ്ലീഷിലും അമിത് ഷാ കുറിച്ചത്. എക്സിലൂടെയാണ് അമിത് ഷാ ആശംസകൾ അറിയിച്ചത്.
News18
News18
advertisement

'തൃശ്ശൂർ പൂരം കൊണ്ടാടുന്ന ഇന്ന് കേരളത്തിലെ എല്ലാ സഹോദരി സഹോദരന്മാർക്കും എന്റെ പൂരം ആശംസകൾ. മഹാനായ ശക്തൻ തമ്പുരാൻ തുടങ്ങി വച്ച ഈ ആഘോഷം വർണ്ണാഭമായ നമ്മുടെ ആചാരങ്ങളുടെ നേർകാഴ്ച ആവുകയും, അനാദിയായ നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ ഐക്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു.'- അമിത് ഷാ കുറിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വടക്കുംനാഥന്റെ മണ്ണിൽ പൂരം കൊട്ടിക്കയറുകയാണ്. 12.30-ഓടെ പാറമേക്കാവ് ഭഗവതി പൂരത്തിനായി പുറപ്പെട്ടു. ചെമ്പടയും താണ്ടി രണ്ടുമണിയാകുമ്പോൾ ഇലഞ്ഞിത്തറ മേളത്തിന് ആദ്യതാളം മുഴങ്ങി. അഞ്ചരയോടെ തെക്കേഗോപുരനടയിൽ കുടമാറ്റം ആരംഭിക്കും. രാത്രി 11-ന് പാറമേക്കാവിന്റെ പഞ്ചവാദ്യവും നടക്കും. നാളെ രാവിലെയാണ് വെടിക്കെട്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
'ശക്തൻ തമ്പുരാൻ തുടങ്ങിയ ആഘോഷം വർണാഭമായ ആചാരങ്ങളുടെ നേർക്കാഴ്ചയായി'; തൃശൂർ പൂരത്തെക്കുറിച്ച് അമിത് ഷാ
Open in App
Home
Video
Impact Shorts
Web Stories