TRENDING:

Lynching| സിഖ് പതാകയെ അവഹേളിച്ചെന്ന് ആരോപണം; പഞ്ചാബിൽ 24 മണിക്കൂറിനിടെ രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകം

Last Updated:

സുവര്‍‌ണ ക്ഷേത്രത്തില്‍ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിലുള്ള വാളില്‍ തൊടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അമൃത്സര്‍: പഞ്ചാബിൽ (Punjab) 24 മണിക്കൂറിനുള്ളിൽ രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകം (Lynching). സുവര്‍‌ണ ക്ഷേത്രത്തില്‍ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നിലുള്ള വാളില്‍ തൊടാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ശനിയാഴ്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നിരുന്നു. ഇതിന് പിന്നാലെയാണ് സിഖ് പതാകയായ നിഷൻ സാഹിബിനെ അവഹേളിച്ചു എന്നാരോപിച്ച് മറ്റൊരു യുവാവിനെ കൂടി ആൾക്കൂട്ടം തല്ലിക്കൊന്നത്.
advertisement

കപുർത്തല ജില്ലയിലെ നിജംപുർ ഗ്രാമത്തിൽ താമസിക്കുന്ന യുവാവിനെ സിഖ് പതാകയെ അവഹേളിച്ചു എന്നാരോപിച്ച് ഗുരുദ്വാരയിൽ നിന്ന് പിടികൂടിയിരുന്നു. ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു സംഭവം. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ മുമ്പിൽ വെച്ചായിരുന്നു ആളുകൾ യുവാവിനെ തല്ലിക്കൊന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും തങ്ങളുടെ മുമ്പിൽവെച്ച് ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് ജനങ്ങള്‍ പ്രശ്നമുണ്ടാക്കുകയും തുടർന്ന് യുവാവിനെ തല്ലിക്കൊല്ലുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്.

Also Read- Political Murder| ആലപ്പുഴയിൽ സർവകക്ഷിയോഗം വിളിച്ച് കളക്ടർ; രണ്ട് കൊലപാതകങ്ങളിലായി 50 പേർ കസ്റ്റഡിയിൽ

advertisement

ദിവസേനയുള്ള സായാഹ്ന പ്രാര്‍ത്ഥനയ്ക്കിടെ സുവർണ ക്ഷേത്രത്തിനുള്ളിലെ ശ്രീകോവിലിന്റെ റെയിലിങ്ങിലൂടെ ചാടിക്കടന്ന് സിഖുകാരുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന് മുന്നില്‍ സൂക്ഷിച്ചിരുന്ന വാളില്‍ തൊടാന്‍ ശ്രമിച്ചതിനാണ് ശനിയാഴ്ച 20 - 25ന് ഇടയിൽ പ്രായമുള്ള യുവാവിനെ തല്ലിക്കൊന്നത്. ഇതിന് പിന്നാലെയാണ് വീണ്ടുമൊരു ആൾക്കൂട്ട കൊലപാതകമുണ്ടായത്.

കപുർത്തലയിലേയും അമൃത്സറിലേയും സംഭവങ്ങള്‍ ​ഗൗരവത്തോടെയാണ് കാണുന്നതെന്നും സംസ്ഥാനത്തെ സമുദായ സൗഹാര്‍ദ്ദം തകർക്കാനുള്ള എല്ലാ ശ്രമങ്ങളേയും ശക്തമായിത്തന്നെ നേരിടുമെന്നും അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പഞ്ചാബ് പൊലീസ് മേധാവി ട്വീറ്റ് ചെയ്തു.

advertisement

English Summary: Another man was beaten to death by mob in Punjab’s Kapurthala over a sacrilege attempt, hours after such an incident came to light in Amritsar. Victims from both the incidents have died. Videos from the scene of the crime in Kapurthula shows an angry crowd with many of them seen brandishing swords. According to reports, residents of Nijampur village in Kapurthala district allegedly apprehended the man early this morning from a gurdwara. They claimed he was seen “disrespecting" the Nishan Sahib (Sikh flag) around 4 am.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
Lynching| സിഖ് പതാകയെ അവഹേളിച്ചെന്ന് ആരോപണം; പഞ്ചാബിൽ 24 മണിക്കൂറിനിടെ രണ്ടാമത്തെ ആൾക്കൂട്ട കൊലപാതകം
Open in App
Home
Video
Impact Shorts
Web Stories