Political Murder| ആലപ്പുഴയിൽ സർവകക്ഷിയോഗം വിളിച്ച് കളക്ടർ; രണ്ട് കൊലപാതകങ്ങളിലായി 50 പേർ കസ്റ്റഡിയിൽ

Last Updated:

എസ് ഡി പി ഐ, ബി ജെ പി നേതാക്കൾ മണിക്കൂറുകളുടെ ഇടവേളയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ജില്ലയിൽ ഇന്നും നാളെയും നിരോധനാജ്ഞ നിലവിലുണ്ട്. സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദേശവും നൽകിയിരിക്കുകയാണ്.

ആലപ്പുഴ: ഇരട്ട രാഷ്ട്രീയക്കൊലയെ തുടർന്ന് സമാധാനാന്തരീക്ഷം നഷ്ടമായ ആലപ്പുഴയിൽ (Alappuzha)നാളെ സർവകക്ഷി യോഗം (All Party Meeting) വിളിച്ച് ജില്ലാ കളക്ടർ (District Collector). തിങ്കളാഴ്ച വൈകിട്ട് മൂന്നിന് കളക്ടറേറ്റിലാണ് യോഗം നടക്കുക. മന്ത്രിമാരും യോഗത്തിൽ പങ്കെടുക്കും. എസ് ഡി പി ഐ, ബി ജെ പി നേതാക്കൾ മണിക്കൂറുകളുടെ ഇടവേളയിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് ജില്ലയിൽ ഇന്നും നാളെയും നിരോധനാജ്ഞ നിലവിലുണ്ട്. സംസ്ഥാനത്തുടനീളം ജാഗ്രതാ നിർദേശവും നൽകിയിരിക്കുകയാണ്.
ശനിയാഴ്ച രാത്രി ഏഴരയോടെയാണ് എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ എസ് ഷാനെ വെട്ടിക്കൊന്നത്. സ്കൂട്ടറിൽ പോകുകയായിരുന്ന ഷാനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. മണ്ണഞ്ചേരി- പൊന്നാട് റോഡിൽ കുപ്പേഴം ജംങ്​ഷനിലായിരുന്നു സംഭവം.
ഈ സംഭവത്തിന് പിന്നാലെ ഇന്ന് രാവിലെ ആറു മണിയോടെയാണ് ആലപ്പുഴ നഗരപരിധിയിൽ രണ്ടാമത്തെ കൊലപാതകം നടന്നത്. ബി ജെ പിയുടെ ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. വെള്ളക്കിണറിലെ വീട്ടിൽ നിന്ന് പ്രഭാതസവാരിക്ക് പുറപ്പെടുമ്പോഴായിരുന്നു ആക്രമണം. വീടിനുള്ളിൽ വെച്ച് അമ്മയും ഭാര്യയും നോക്കിനിൽക്കെ അക്രമിസംഘം വെട്ടുകയായിരുന്നു.
advertisement
50 പേർ കസ്റ്റഡിയിൽ
എസ്​ ഡി പി ഐ, ബി ജെ പി നേതാക്കളുടെ കൊലപാതകത്തിൽ പ്രതികളെന്ന്​ സംശയിക്കുന്ന 50 പേർ കസ്റ്റഡിയിൽ. ഇരുവിഭാഗങ്ങളിലുമായി ഇതുവരെ 50 പേരെ കസ്റ്റഡിയിൽ എടുത്തതായി ഉന്നത പൊലീസ്​ ഉദ്യോഗസ്ഥ ഹർഷിത അട്ടല്ലൂരി പറഞ്ഞു. ഏത്​ ഉന്നത നേതാവായാലും കസ്റ്റഡിയിൽ എടുക്കുമെന്നും അവർ അറിയിച്ചു. ആറ്​ ആർ എസ്​ എസ്​ പ്രവർത്തകരും 11 എസ്​ ഡി പി ഐ പ്രവർത്തകരും കസ്റ്റഡിയിൽ എടുത്തവരിൽപെടും.
എസ്​ ഡി പി ഐ നേതാവിന്‍റെ വധത്തിൽ ഗൂഢാലോചനയിൽ പങ്കാളികളായ രണ്ട് പേരെ നേരത്തേ കസ്റ്റഡിയിൽ എടുത്തതായി പൊലീസ്​ അറിയിച്ചിരുന്നു. ബി ജെ പി നേതാവിന്‍റെ വധത്തിൽ പങ്കുണ്ടെന്ന്​ സംശയിക്കുന്ന 11 പേരും പിടിയിലായിട്ടുണ്ട്​. സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ഒരു ആംബുലൻസും പൊലീസ്​ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്​.
advertisement
മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി കൊച്ചുകുട്ടൻ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. എസ്​ ഡി പി ഐ നേതാവ്​ ഷാനെ ആക്രമിക്കാൻ അക്രമിസംഘത്തിന് റെന്‍റ്​ എ കാർ വാഹനം ക്രമീകരിച്ചു നൽകിയത് പ്രസാദാണെന്നും വാഹനം കൊണ്ടുപോയത് കൊച്ചുകുട്ടനാണെന്നും പൊലീസ് പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Political Murder| ആലപ്പുഴയിൽ സർവകക്ഷിയോഗം വിളിച്ച് കളക്ടർ; രണ്ട് കൊലപാതകങ്ങളിലായി 50 പേർ കസ്റ്റഡിയിൽ
Next Article
advertisement
ബിഎൽഒമാരുമായി സഹകരിക്കണം; പ്രവാസികൾ ഫോമുകൾ പൂരിപ്പിച്ച് നൽകണം; SIR ന് പിന്തുണയുമായി സിറോ മലബാർ സഭ
ബിഎൽഒമാരുമായി സഹകരിക്കണം; പ്രവാസികൾ ഫോമുകൾ പൂരിപ്പിച്ച് നൽകണം; SIR ന് പിന്തുണയുമായി സിറോ മലബാർ സഭ
  • SIR പ്രക്രിയ നവംബർ 4 മുതൽ ഡിസംബർ 4 വരെ കേരളത്തിൽ നടക്കും.

  • ബൂത്ത് ലെവൽ ഓഫീസർമാർ എത്തുമ്പോൾ ഫോമുകൾ പൂരിപ്പിച്ച് നൽകണമെന്ന് സിറോ മലബാർ സഭ.

  • പ്രവാസികൾ ഓൺലൈൻ മുഖേനയോ ബന്ധുക്കളോ SIR എന്യൂമറേഷൻ ഫോം പൂരിപ്പിക്കണം.

View All
advertisement