TRENDING:

ജോലിത്തിരക്കിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് ഭർത്താവിന്‍റെ മരണത്തിൽ; യുവതി അറസ്റ്റിൽ

Last Updated:

പിടിവലിക്കിടെ അബദ്ധവശാൽ കത്തി ഭര്‍ത്താവിന്‍റെ നെഞ്ചില്‍ തുളച്ചു കയറുകയായിരുന്നു എന്നാണ് ഗുഞ്ചന്‍ പൊലീസിന് നല്‍കിയ മൊഴി. പ്രാഥമിക അന്വേഷണത്തിൽ ഈ മൊഴി ശരിവയ്ക്കുന്ന നിഗമനത്തിലാണ് പൊലീസും എത്തിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഗുരുഗ്രാം: ഭാര്യയും ഭർത്താവും തമ്മിലുണ്ടായ തർക്കം അവസാനിച്ചത് ഭർത്താവിന്‍റെ മരണത്തിൽ. സംഭവത്തിൽ കൊലപാതകത്തിന് ഭാര്യ അറസ്റ്റിലാവുകയും ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് ഞെട്ടിക്കുന്ന സംഭവം. ഭർത്താവിന്‍റെ ജോലിത്തിരക്കുകളെ ചൊല്ലി ദമ്പതിമാർ തമ്മിലുണ്ടായ തർക്കത്തിനിടയിലാണ് ദാരുണ സംഭവം. സച്ചിൻ കുമാര്‍ എന്നയാളാണ് മരിച്ചത്. ഭാര്യ ഗുഞ്ചനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. ഐടി കമ്പനി ജീവനക്കാരനായ സച്ചിൻ കുടുംബത്തിനായി സമയം മാറ്റി വയ്ക്കുന്നില്ലെന്ന ഗുഞ്ചന്‍റെ കുറ്റപ്പെടുത്തലാണ് തർക്കത്തിന് തുടക്കം. എപ്പോഴും ജോലിത്തിരക്കാണെന്നും തനിക്കും മക്കൾക്കും നല്‍കാൻ സമയമില്ലെന്നുമായിരുന്നു ഗുഞ്ചന്‍റെ ആരോപണം. ഇക്കാര്യം പറഞ്ഞ് ഭർത്താവിനെ കുറ്റപ്പെടുത്തിയ യുവതി ഒരു കത്തിയെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കി. ഇത് കണ്ട് ഭയന്ന സച്ചിൻ ഭാര്യയുടെ കയ്യിൽ നിന്നും കത്തി പിടിച്ചു വാങ്ങാൻ ശ്രമിക്കവെ നെഞ്ചിലേക്ക് കത്തി കുത്തിയിറങ്ങുകയായിരുന്നു. പതിനൊന്ന് വയസുള്ള മകളുടെ സാന്നിധ്യത്തിലായിരുന്നു സംഭവം. ഇവരുടെ എട്ടു വയസുകാരനായ മകൻ മറ്റൊരു മുറിയിലായിരുന്നു.

advertisement

Also Read-വിവാഹത്തിനു മുമ്പ് കുഞ്ഞുണ്ടായി; ഭാര്യ നൽകിയ പീഡനക്കേസിൽ 23കാരൻ അറസ്റ്റിൽ

ബഹളം കേട്ട് വീടിന്‍റെ മുകളിലെ നിലയിൽ കഴി‍ഞ്ഞിരുന്ന സച്ചിന്‍റെ ഇളയ സഹോദരൻ ഓടിയെത്തുമ്പോൾ രക്തത്തിൽ കുളിച്ച് കിടക്കുന്ന ജ്യേഷ്ഠനെയാണ് കാണാനായത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ സച്ചിൻ മരണത്തിന് കീഴടങ്ങി.

പന്ത്രണ്ട് വർഷമായി സച്ചിൻ-ഗുഞ്ചൻ ദമ്പതികളുടെ വിവാഹം കഴി‍ഞ്ഞിട്ട്. ഒരു എക്സപോർട്ട് ഹൗസ് ജീവനക്കാരിയാണ് ഗുഞ്ചൻ. സച്ചിൻ കുടുംബത്തിനായി സമയം നീക്കിവയ്ക്കുന്നില്ലെന്ന് ഗുഞ്ചൻ എപ്പോഴും കുറ്റപ്പെടുത്താറുണ്ടായിരുന്നു എന്നാണ് സഹോദരൻ നീരജ് പറയുന്നത്. 'എല്ലാ ദമ്പതികൾക്കും ഇടയിലുള്ള തരത്തിലുള്ള കലഹങ്ങളും തർക്കങ്ങളും മാത്രമാണ് അവർക്കിടയിലും ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ ആരും ഗൗരവമായി എടുത്തിരുന്നില്ല' നീരജ് വ്യക്തമാക്കി.

advertisement

Also Read-കാമുകനൊപ്പം ഒളിച്ചോടിയത് ഭർത്താവിന്‍റെ പ്രത്യേക ശീലം കാരണമെന്ന് വീട്ടമ്മ; പൊലീസിനും അമ്പരപ്പ്

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പിടിവലിക്കിടെ അബദ്ധവശാൽ കത്തി ഭര്‍ത്താവിന്‍റെ നെഞ്ചില്‍ തുളച്ചു കയറുകയായിരുന്നു എന്നാണ് ഗുഞ്ചന്‍ പൊലീസിന് നല്‍കിയ മൊഴി. പ്രാഥമിക അന്വേഷണത്തിൽ ഈ മൊഴി ശരിവയ്ക്കുന്ന നിഗമനത്തിലാണ് പൊലീസും എത്തിയിരിക്കുന്നത്. സച്ചിന്‍റെത് അപകടമരണമാണെന്ന് വിലയിരുത്തുന്ന പൊലീസ് സംഭവത്തിൽ സാധ്യമായ എല്ലാ വശങ്ങളും അന്വേഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മലയാളം വാർത്തകൾ/ വാർത്ത/India/
ജോലിത്തിരക്കിനെ ചൊല്ലിയുള്ള തർക്കം അവസാനിച്ചത് ഭർത്താവിന്‍റെ മരണത്തിൽ; യുവതി അറസ്റ്റിൽ
Open in App
Home
Video
Impact Shorts
Web Stories