• HOME
 • »
 • NEWS
 • »
 • crime
 • »
 • കാമുകനൊപ്പം ഒളിച്ചോടിയത് ഭർത്താവിന്‍റെ പ്രത്യേക ശീലം കാരണമെന്ന് വീട്ടമ്മ; പൊലീസിനും അമ്പരപ്പ്

കാമുകനൊപ്പം ഒളിച്ചോടിയത് ഭർത്താവിന്‍റെ പ്രത്യേക ശീലം കാരണമെന്ന് വീട്ടമ്മ; പൊലീസിനും അമ്പരപ്പ്

പുലർച്ചെ നാലുമണി വരെ ഭർത്താവിനൊപ്പം കിടന്ന് ഉറങ്ങിയ വീട്ടമ്മ, ബാത്ത് റൂമിൽ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങുകയായിരുന്നു.

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കോട്ടയം: പാലാ പൂവക്കുളത്തുനിന്ന് മണ്ണാർക്കാട്ടെ കാമുകനൊപ്പം ഒളിച്ചോടിയ 22കാരിയായ വീട്ടമ്മ കഴിഞ്ഞ ദിവസം രാമപുരം പൊലീസ് സ്റ്റേഷനിൽ ഹാജരായി. മദ്യപാനത്തിനൊപ്പം ഭർത്താവിന്‍റെ പാൻപരാഗ് ഉപയോഗവും കാരണം സഹിക്കാനാകാതെയാണ് താൻ കാമുകനൊപ്പം പോയതെന്ന് യുവതി പൊലീസിനോട് പറഞ്ഞു. പിന്നീട് വീഡിയോ കോൺഫറൻസിങ് വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ വീട്ടമ്മയെ സ്വന്തം ഇഷ്ടപ്രകാരം കാമുകനൊപ്പം പോകാൻ അനുവദിച്ചു.

  സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, ഒരു വർഷം മുമ്പ് സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാലക്കാട് മണ്ണാർക്കാട് സ്വദേശിക്കൊപ്പമാണ് കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ വീട്ടമ്മ ഒളിച്ചോടിയത്. മൂൻകൂട്ടി പദ്ധതിയിട്ടപ്രകാരമാണ് വീട്ടമ്മ കടന്നുകളഞ്ഞത്. പുലർച്ചെ നാലുമണി വരെ ഭർത്താവിനൊപ്പം കിടന്ന് ഉറങ്ങിയ വീട്ടമ്മ, ബാത്ത് റൂമിൽ പോകാനെന്ന വ്യാജേന എഴുന്നേറ്റ് പുറത്തിറങ്ങുകയായിരുന്നു. വീടിന് സമീപത്ത് കാത്തുനിന്ന കാമുകനൊപ്പം വാഹനത്തിൽ കയറി ഷൊർണൂരിലേക്ക് പോയി. കാമുകനുമായുള്ള ഫോൺ വഴിയുള്ള അടുപ്പം കണ്ടുപിടിച്ച ഭർത്താവ്, വീട്ടമ്മയിൽനിന്ന് ഫോൺ പിടിച്ചു വാങ്ങുകയും സിം നശിപ്പിച്ചു കളയുകയും ചെയ്തിരുന്നു. ഇതുകാരണം ഭർത്താവിന്‍റെ സിമ്മും മൊബൈലുമായാണ് വീട്ടമ്മ നാടുവിട്ടത്.

  ഭാര്യയെ കാണാതായതോടെ യുവാവ് രാമപുരം പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് അന്വേഷണം ഊർജിതമായി നടന്നു വരികയായിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ വീട്ടമ്മയുടെ കൈവശമുണ്ടായിരുന്ന ഫോൺ ഷൊർണൂരിലും പട്ടാമ്പിയിലും ഉള്ളതായി കണ്ടെത്തി. പൊലീസ് തങ്ങളെ കണ്ടെത്തുമെന്ന് ഉറപ്പായതോടെ വീട്ടമ്മയും കാമുകനും രാമപുരം കോടതിയിൽ വിളിച്ച് നേരിട്ട് ഹാജരാകാമെന്ന് അറിയിക്കുകയായിരുന്നു. ഇതനുസരിച്ച് കഴിഞ്ഞ ദിവസം ഇരുവരും രാമപുരം പൊലീസ് സ്റ്റേഷനിലെത്തി.

  വീട്ടിൽ നിന്ന് ഒളിച്ചോടിയ ദിവസം തന്നെ വഴിയരികിലുള്ള ഒരു ക്ഷേത്രത്തിൽവെച്ച് തങ്ങൾ വിവാഹിതരായതായും, ഇനി ഭർത്താവിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും വീട്ടമ്മ പൊലീസിനോട് പറഞ്ഞു. ഭർത്താവിന്‍റെ പാൻ പരാഗ് ഉപയോഗം സഹിക്കാനാകാതെ വന്നതോടെയാണ്, സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട സുഹൃത്തിനൊപ്പം ജീവിക്കാൻ തയ്യാറായതെന്നും യുവതി വെളിപ്പെടുത്തി.

  യുവതിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയ പൊലീസ്, പിന്നീട് വീഡിയോ കോൺഫറൻസിലൂടെ പാലാ കോടതിക്കു മുമ്പാകെ ഹാജരാക്കി. കാമുകനൊപ്പം ജീവിക്കാനാണ് താൽപര്യമെന്ന് യുവതി അറിയിച്ചതോടെ കോടതി അതിന് അനുമതി നൽകി. ഇതോടെ സ്റ്റേഷനിലെത്തിയ ഭർത്താവ് ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്നു.

  മറ്റൊരു സംഭവത്തിൽ എഞ്ചിനിയറിംഗ് ജോലി ഉപേക്ഷിച്ച് കാമുകനൊപ്പം ലഹരി ഇടപാടിനിറങ്ങിയ യുവതി അറസ്റ്റിലായി. ആന്ധ്രാസ്വദേശിയായ രേണുക എന്ന 25 കാരിയാണ് ബംഗളൂരുവിൽ പിടിയിലായത്. പൊലീസ് പറയുന്നതനുസരിച്ച് ചെന്നൈയിൽ ജോലി ചെയ്തിരുന്ന രേണുക, എളുപ്പത്തിൽ പണം സമ്പാദിക്കുന്നതിനായാണ് ആ ജോലി ഉപേക്ഷിച്ച് കാമുകനും കൂട്ടാളികൾക്കുമൊപ്പം കഞ്ചാവ് ബിസിനസിൽ പങ്കാളിയായത്. സംഭവത്തിൽ യുവതിയെക്കൂടാതെ സുധാൻഷു സിംഗ് എന്നൊരാളും പിടിയിലായിട്ടുണ്ട്. ഇയാൾ ബീഹാർ സ്വദേശിയാണ്.

  പണത്തിന് ആവശ്യമുണ്ടായിരുന്ന രേണുക. സിവിൽ എഞ്ചിനിയറിംഗ് ജോലി ഉപേക്ഷിച്ചാണ് കഞ്ചാവ് കച്ചവടത്തിനിറങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ലഹരി ഇടപാടിൽ മുഖ്യ പ്രതിയും യുവതിയുടെ കാമുകനുമായ സിദ്ധാർഥ് ഒളിവിലാണ്. ബംഗളൂരുവിലെ ഒരു പ്രശസ്ത മാനേജ്മെന്‍റ് കോളജിൽ നിന്നും പഠിച്ചിറങ്ങിയ വ്യക്തി കൂടിയാണിയാൾ. വിശദമായ അന്വേഷണത്തിൽ രേണുകയും സിദ്ധാര്‍ഥും കോളജ് സഹപാഠികളായിരുവെന്നും ഇവിടെ വച്ച് പ്രണയത്തിലായെന്നുമാണ് വ്യക്തമായത്.

  തുടർന്ന് സിദ്ധാര്‍ത്ഥ് ലഹരിക്കടത്തിലേക്ക് തിരിഞ്ഞു. രേണുക ചെന്നൈയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ തന്‍റെ ശമ്പളത്തിൽ തൃപ്തയല്ലാതിരുന്ന രേണുകയെ സിദ്ധാർഥ് അനുനയിപ്പിച്ച് തന്നോടൊപ്പം ചേർക്കുകയായിരുന്നു. കുടുംബത്തെ സഹായിക്കാൻ മതിയാകുവോളം പണം . കഞ്ചാവ് വിൽപ്പനയിലൂടെ കണ്ടെത്താമെന്നായിരുന്നു ഇയാളുടെ വാഗ്ദാനം എന്നാണ് റിപ്പോർട്ടുകള്‍.
  Published by:Anuraj GR
  First published: